ജീവന് ഭീഷണിയുണ്ട്, സി.ബി.ഐ അന്വേഷണവുമായി സഹകരിക്കില്ലെന്ന് കലാഭവൻ സോബി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള സി.ബി.ഐ അന്വേഷണവുമായി ഇനി സഹകരിക്കില്ലെന്ന് കലാഭവൻ സോബി. സി.ബി.ഐയുടെ പേരിൽ തനിക്കെതിരെ തെറ്റായ പ്രചാരണം നടക്കുന്നു. ജീവന് ഭീഷണിയെന്നും കലാഭവൻ സോബി പറഞ്ഞു.

ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് സോബി ഉള്‍പ്പെടെ നാല് പേരുടെ നുണ പരിശോധനാ ഫലം ഇന്നലെ സി.ബി.ഐക്ക് ലഭിച്ചിരുന്നു. നുണ പരിശോധനയിൽ നിർണായക വിവരങ്ങൾ ലഭിച്ചെന്ന് സി.ബി.ഐ. അപകടസ്ഥലത്ത് സ്വർണക്കടത്തു കേസിലെ പ്രതി റൂബിൻ തോമസ് ഉണ്ടായിരുന്നെന്ന കലാഭവൻ സോബിയുടെ മൊഴി തെറ്റാണെന്നായിരുന്നു നുണപരിശോധനാ ഫലം.

അതേസമയം കണ്ട കാര്യങ്ങളിൽ ഉറച്ച് താന്‍ നിൽക്കുന്നുവെന്നായിരുന്നു കലാഭവൻ സോബിയുടെ പ്രതികരണം. താൻ പറഞ്ഞത് കള്ളമാണെന്ന് സി.ബി.ഐ കോടതിയിൽ പറഞ്ഞാൽ നിയമനടപടി സ്വീകരിക്കും. കേസ് അട്ടിമറിക്കാനാണ് ശ്രമം നടക്കുന്നത്. തനിക്കെതിരെ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്നും സോബി ആരോപിച്ചു.

Tags:    
News Summary - Kalabhavan Sobi said that he would not cooperate with the CBI investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.