കല്ലടിക്കോട്: കരിമ്പ പഞ്ചായത്തിലെ 16ാം വാർഡിൽ മുക്കാലംകുന്ന് കൃഷ്ണൻകുട്ടിയുടെ വീട്ടിൽ ആൾ കേരള ലൈസൻസ്ഡ് വയർമെൻസ് അസോസിയേഷൻ ഇടപെട്ട് വൈദ്യുതിയെത്തിച്ചു. വൈദ്യുതിയില്ലെന്ന വിവരം പഞ്ചായത്തംഗം ജിമ്മി മാത്യു അറിയിച്ചതിെൻറ അടിസ്ഥാനത്തിലാണ് അസോസിയേഷെൻറ പത്തോളം വരുന്ന അംഗങ്ങൾ ഒറ്റ ദിവസം കൊണ്ട് സൗജന്യമായി വയറിങ് ജോലികൾ പൂർത്തിയാക്കി വൈദ്യുതി എത്തിച്ചത്.
വിദ്യാർഥികളായ രണ്ടു പെണ്മക്കളാണ് കൃഷ്ണൻകുട്ടിക്ക്. വർഷങ്ങൾക്ക് മുമ്പ് വാഹനാപകടത്തിൽ തലക്ക് പരിക്കേറ്റതിെൻറ പ്രശ്നങ്ങൾ ഇദ്ദേഹത്തെ ഇപ്പോഴും അലട്ടുന്നുണ്ട്. പെണ്മക്കളുള്ള ഈ ചെറിയ വീട്ടിൽ ശുചിമുറി പോലുമില്ല. ദുരിതമറിഞ്ഞതോടെ തച്ചമ്പാറ കെ.എസ്.ഇ.ബിയും മുമ്പോട്ട് വന്നു. സ്വിച്ച് ഓൺ കർമ്മം കരിമ്പ പഞ്ചായത്ത് അംഗം ജിമ്മി മാത്യു നിർവഹിച്ചു.
കെ.എസ്.ഇ.ബി ഓവർസിയർ മുജീബ് റഹ്മാൻ, വയർമെൻസ് അസോസിയേഷൻ യൂനിറ്റ് പ്രസിഡൻറ് എൻ.എം. അബ്ദുൽനാസർ തുടങ്ങിയവർ നേതൃത്വം നൽകി. ലൈസൻസ്ഡ് വയർമെൻസ് അസോസിയേഷൻസ് സംഘടനയുടെ അമ്പതാം വാർഷികത്തിെൻറ ഭാഗമായി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനത്തിൽ 50 വീടുകൾ സൗജന്യ വൈദ്യുതീകരണം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.