കോഴിക്കോട്: തിരുവനന്തപുരത്തുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും വിളിച്ചുവരുത്തിയ ഗവർണർ പി. സദാശിവത്തിെൻറ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഗവർണർക്ക് അതിനുള്ള അധികാരമില്ലെന്നാണ് താൻ മനസ്സിലാക്കുന്നത്. ഭരണഘടനയെക്കുറിച്ച് നന്നായി അറിയുന്ന ആളാണ് ഗവർണർ. തെരഞ്ഞെടുക്കപ്പെട്ട കൗൺസിലിെൻറ നിർദേശമനുസരിച്ച് പ്രവർത്തിക്കേണ്ടയാളാണ് ഗവർണറെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തിരുവനന്തപുരത്തെ സമാധാനചർച്ച റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം ഗ്രാമീണഭാഷയായിരിക്കാമെന്നും അത് വലിയ വിഷയമായി കാണേണ്ടതില്ലെന്നും കാനം പറഞ്ഞു. മുഖ്യമന്ത്രി ഏത് സാഹചര്യത്തിലും രീതിയിലുമാണ് പറഞ്ഞതെന്ന് അറിയില്ല. പുറത്തുപോവാൻ പലതരത്തിൽ പറയാം. മുഖ്യമന്ത്രി പറഞ്ഞ വാക്കുകൾ അദ്ദേഹം തന്നെ വിശദീകരിക്കുമെന്നാണ് മനസ്സിലാക്കുന്നത്. എപ്പോഴും അച്ചടിഭാഷയിൽ ഒരാൾക്ക് കാര്യങ്ങൾ പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.