മാണി ബന്ധം: നിലപാടിൽ മാറ്റമില്ലെന്ന്​ കാനം

തിരുവനന്തപുരം: കെ.എം മാണിയുമായി നിലവിൽ സഹകരിക്കേണ്ട സാഹചര്യമില്ലെന്ന്​ സി.പി.​െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ചെങ്ങന്നൂരിൽ വിജയിക്കാൻ മാണിയുടെ വോട്ട്​ ആവശ്യമില്ല. മാണിയില്ലാതെയാണ്​ ചെങ്ങന്നൂർ നിയമസഭ തെരഞ്ഞെടുപ്പിൽ പലതവണ വിജയിച്ചിട്ടുണ്ട്​​. അതിലും മോശമായ അവസ്ഥയിലേക്ക്​ മുന്നണി എത്തിയിട്ടില്ല. മാണിയുമായുള്ള ബന്ധത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്​ സംസ്ഥാന നേതൃത്വമാണെന്നും കാനം പറഞ്ഞു.

കെ.എം മാണിക്കെതിരായ പരസ്യപ്രതികരണം സി.പി.​െഎ നേതാക്കൾ ഒഴിവാക്കണമെന്ന്​ ദേശീയ നേതൃത്വം നിർദേശം നൽകിയിരുന്നു. പരസ്യപ്രതികരണം ഗുണം​ ചെയ്യില്ലെന്നായിരുന്നു ദേശീയ നേതൃത്വത്തി​​െൻറ വിലയിരുത്തൽ. ഇതിന്​ പിന്നാലെയാണ്​ മാണി വിഷയത്തിൽ നിലപാട്​ കൂടുതൽ ശക്​തമാക്കി കാനം രാജേന്ദ്രൻ രംഗത്തെത്തിയത്​.

Tags:    
News Summary - Kanam rajendran on mani relation-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.