മാധ്യമ സ്വാതന്ത്ര്യം വിലക്കുന്ന കേന്ദ്ര സർക്കാരിനേറ്റ കനത്ത പ്രഹരമെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: മാധ്യമ സ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാലത്ത് മീഡിയവണ്‍ വിലക്ക് നീക്കിയ സുപ്രീംകോടതി വിധി സുപ്രധാനമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാധ്യമ സ്വാതന്ത്ര്യം ഭരണകൂടങ്ങള്‍ ഇല്ലാതാക്കുന്ന സമയമാണ്. നിസ്സാരമായ കാരണങ്ങള്‍ പറഞ്ഞ് പ്രവര്‍ത്തിക്കാനുള്ള സാതന്ത്ര്യം ഇല്ലാതാക്കുകയാണെന്നും കാനം രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

കോര്‍പറേറ്റ് മാധ്യമങ്ങളോട് അവര്‍ ഈ നയം സ്വീകരിക്കാറില്ല. സ്വതന്ത്രമായ അഭിപ്രായങ്ങള്‍ പറയുന്ന മാധ്യമങ്ങള്‍ക്ക് എതിരായിട്ടുള്ള നിലപാടാണ് ബി.ജെ.പി സര്‍ക്കാർ സ്വീകരിക്കുന്നത്. അതിന് സുപ്രീംകോടതി വിധി കനത്ത പ്രഹരമാണ്. ഇതിനെതിരായ പോരാട്ടത്തെ മുന്നില്‍ നിന്ന് നയിച്ച മീഡിയവണിന് അഭിനന്ദനങ്ങളെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

Tags:    
News Summary - Kanam Rajendran react to media one ban lifted verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.