ദോഹ: ഇടതു മുന്നണിയിൽ സി.പി.െഎ-സി.പി.എം അസ്വാരസ്യങ്ങൾ രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സർക്കാർ റിപ്പോർട്ടിനെതിരെ ഹൈകോടതിയെ സമീപിച്ച തോമസ് ചാണ്ടിയെ പട്ടും വളയും നൽകി മന്ത്രിസഭാ യോഗത്തിൽ ഇരുത്തിയതാണ് പ്രശ്നമായതെന്ന് അദ്ദേഹം പറഞ്ഞു. സി.പി.െഎയുടെ ഇടപെടലിൽ തോമസ് ചാണ്ടി രാജിവെച്ചതിനാൽ സി.പി.െഎയുടേതല്ല മുന്നണിയുടെ പ്രതിഛായയാണ് വർധിച്ചതെന്ന് ദോഹയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ കാനം പറഞ്ഞു.
മറ്റൊരു ചാണ്ടിയായിരുന്നു സോളാർ കമീഷൻ റിപ്പോർട്ടിലെ ഉമ്മൻചാണ്ടിക്കെതിരായ പരാമർശങ്ങൾ യു.ഡി.എഫിനെതിരെ ഉപയോഗിക്കാൻ കഴിയാത്തതിന് കാരണമായത് . കളക്ടറുടെ റിപ്പോർട്ടിനെതിരെ ഹൈകോടതിയെ സമീപിക്കുക വഴി ഭരണഘടന പ്രശ്നങ്ങളാണ് തോമസ് ചാണ്ടി സൃഷ്ടിച്ചത്. സി.പി.െഎയല്ല തോമസ് ചാണ്ടിയാണ് ചട്ടലംഘനം നടത്തിയത്. ഇൗ സാഹചര്യത്തിലാണ് സി.പി.െഎ മന്ത്രിസഭ യോഗത്തിൽ നിന്ന് വിട്ടു നിന്നത്. പ്രത്യേക സാഹചര്യത്തിൽ പ്രത്യേക നിലപാട് സ്വീകരിക്കേണ്ടി വരുമെന്നും കാനം പറഞ്ഞു.
ശശീന്ദ്രനോ തോമസ് ചാണ്ടിയോ വീണ്ടും മന്ത്രിയാകുന്നതിനെ കുറിച്ച് വരാൻ പോകുന്ന വെള്ളപ്പൊക്കത്തിന് ഇപ്പോൾ തന്നെ മുണ്ട് പൊക്കിപിടിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു കാനത്തിെൻറ പ്രതികരണം. അങ്ങനെയൊരു സാഹചര്യമുണ്ടാവുകയാണെങ്കിൽ അപ്പോൾ പ്രതികരിക്കും. തോമസ് ചാണ്ടി വിഷയത്തിൽ എ.കെ ബാലെൻറ നിലപാടിനെ കുറിച്ച് പ്രതികരിക്കാനില്ലെന്നും കാനം പറഞ്ഞു. നിയമപരമായ നടപടികളായിരിക്കും റവന്യുവകുപ്പ് സ്വീകരിക്കുക. കൈയേറ്റത്തിെൻറ കാര്യത്തിൽ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.