കാഞ്ഞങ്ങാട്: കാസർകോട് കല്ലൂരാവിയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ അബ്ദുറഹ്മാൻ ഔഫിന്‍റെ കൊലപാതകത്തിൽ മുഖ്യപ്രതി യൂത്ത്ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പൽ ജനറൽ സെക്രട്ടറി മുണ്ടത്തോട്ടെ ഇർഷാദ് കസ്റ്റഡിയിൽ. ഇയാളെ കാഞ്ഞങ്ങാട്ടെത്തിച്ചു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇർഷാദ്.
മുണ്ടത്തോട് സ്വദേശി ഇസ്ഹാഖിനെ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മറ്റൊരു പ്രതിയായ മുണ്ടത്തോടെ ഹസൻ പിടിയിലായതായാണ് സൂചന. മൂന്നുപേരുടെയും അറസ്റ്റ് വെള്ളിയാഴ്ച രേഖപ്പെടുത്തിയേക്കും.
അബ്ദുറഹ്മാന്റെ മൃതദേഹം നൂറുകണക്കിന് പേരുടെ സാന്നിധ്യത്തിൽ പഴയ കടപ്പുറം ജുമാ മസ്ജിദിൽ ഖബറടക്കി. കല്ലൂരാവി മുണ്ടത്തോട്ട് ബുധനാഴ്ച രാത്രി 10മണിയോടെയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകനായ പഴയ കടപ്പുറം സ്വദേശി അബ്ദുറഹ്മാൻ ഔഫ് കുത്തേറ്റ് മരിച്ചത്. സംഘർഷത്തിൽ ഇന്‍ഷാദിന് പരിക്കേറ്റിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കല്ലൂരാവിയിലുണ്ടായ രാഷ്ട്രീയ അക്രമങ്ങളുടെ ഭാഗമായായിരുന്നു കൊലപാതകം. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി വി. വിനോദ്കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.