കോഴിക്കോട്: സംസ്ഥാന സർക്കാറിെൻറ അന്ധവിശ്വാസ-അനാചാര ബില്ലിൽ ജ്യോതിഷത്തെ ഉൾപ്പെടുത്തരുതെന്ന് പണിക്കർ സർവിസ് സൊസൈറ്റി (കണിയാൻ ട്രസ്റ്റ്) നേതാക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കരട് ബില്ലിലെ 14ാം വരിയിൽ ജ്യോതിഷത്തിനെതിരെ പരാമർശമുണ്ട്. ഇത് പിൻവലിച്ചില്ലെങ്കിൽ പ്രേക്ഷാഭം തുടങ്ങും.
രാജ ഭരണത്തിലും ജനാധിപത്യ സർക്കാറുകളുടെ കാലത്തും സുപ്രധാന പ്രവചനം നടത്തിയവരാണ് കണിയാന്മാർ. ഈ കൊല്ലം അത്തം ജ്യോതിശാസ്ത്രപ്രകാരം ആഗസ്റ്റ് 21നാണെന്നും നേതാക്കൾ അറിയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം.രാജാമണി, വൈസ് ചെയർമാൻ ചെലവൂർ ഹരിദാസ് പണിക്കർ, മൂലയിൽ മനോജ് പണിക്കർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.