തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളില്‍ കഴിഞ്ഞവര്‍ഷം മാനേജ്മെൻറുകൾ നേരിട്ട് പ്രവേശിപ്പിച്ച വിദ്യാര്‍ഥികളെ സംരക്ഷിക്കുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കുന്ന വിഷയത്തിൽ വീണ്ടും നിയമോപദേശം തേടാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. നിയമപരമായ വശങ്ങൾ പരിശോധിച്ചശേഷം മതി ഓര്‍ഡിനന്‍സ് എന്നാണ് ധാരണ. കഴിഞ്ഞവര്‍ഷം സര്‍ക്കാറുമായി കരാര്‍ ഒപ്പിടാന്‍ വിസമ്മതിച്ച കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ നേരിട്ട് നടത്തിയ പ്രവേശനം ക്രമവിരുദ്ധമെന്ന് കണ്ട് പ്രവേശന മേല്‍നോട്ടസമിതി റദ്ദാക്കിയിരുന്നു. കണ്ണൂരില്‍ 150 വിദ്യാര്‍ഥികളുടെയും കരുണയില്‍ 30 വിദ്യാര്‍ഥികളുടെയും പ്രവേശനമാണ് ഇത്തരത്തില്‍ റദ്ദായത്. കരുണയില്‍ 30 വിദ്യാര്‍ഥികളെ പ്രേവശനപരീക്ഷാ കമീഷണര്‍ പകരം അലോട്ട് ചെയ്തെങ്കിലും അവര്‍ക്ക് ഇക്കൊല്ലം പ്രവേശനം നൽകാന് കോടതി നിർദേശിച്ചിരുന്നു.
ബുധനാഴ്ച മന്ത്രിസഭാ യോഗത്തിൽ മന്ത്രി കെ.കെ. ശൈലജ ഓര്‍ഡിനന്‍സിനെക്കുറിച്ച് വിശദീകരിക്കുകയും മന്ത്രി എ.കെ. ബാലന് ഓര്‍ഡിനന്‍സ് വ്യവസ്ഥകള്‍ വായിക്കുകയും ചെയ്തു. കൂടുതല്‍ നിയമോപദേശം വേണമെന്ന അഭിപ്രായത്തെതുടര്‍ന്ന് തുടര്‍നടപടികള്‍ക്കായി മാറ്റിവെക്കുകയായിരുന്നു. ഓര്‍ഡിനന്‍സിെൻറ കരട് ആരോഗ്യവകുപ്പ് മറ്റ് മന്ത്രിമാര്‍ക്ക് നൽകിയിരുന്നില്ല.
വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി പ്രവേശനം നേടിയ വിദ്യാര്‍ഥികളെ സംരക്ഷിക്കാനിറങ്ങി പുലിവാല് പിടിക്കണമോ എന്നതാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നകാര്യത്തില് സര്‍ക്കാറിെൻറ ആശങ്ക. ഓര്‍ഡിനന്‍സ് ഇറക്കിയാല്‍ അത് നിയമപരമായി ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.
ഇക്കാര്യത്തില്‍ സി.പി.എമ്മിെൻറ നിലപാടിനോട് ഘടകകക്ഷികള്‍ക്കും വിയോജിപ്പുെണ്ടന്നാണ് വിവരം. അതേസമയം മറ്റ് കോളജുകളിലെ വിദ്യാര്ഥികളെപോലെ മെറിറ്റുള്ള കുട്ടികളാണ് ഇരുകോളജിലും പ്രേവശനം നേടിയിരുന്നതെന്നും നിയമവശങ്ങള്‍ ഒരിക്കല്‍കൂടി പരിശോധിച്ചശേഷം എന്ത് നടപടി വേണമെന്ന് തീരുമാനിക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.