കണ്ണൂർ: കണ്ണൂര്‍ സര്‍വകലാശാലയുടെ മൂല്യനിര്‍ണയം നടത്താത്ത ഉത്തരക്കടലാസുകള്‍ ഉപേക്ഷിക്കെപ്പട്ടനിലയില് കണ്ടെത്തി. ബി.എ ഇംഗ്ലീഷ് അവസാന വര്‍ഷ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരനടപടി സ്വീകരിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ബി.എ ഇംഗ്ലീഷ് അവസാന സെമസ്റ്റര്‍ ഫിലിം സ്റ്റഡീസ് പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയത്.
മൂല്യനിര്‍ണയം നടത്താത്ത ഉത്തരക്കടലാസുകള്‍ വഴിയരികില്‍നിന്ന് പാപ്പിനിശ്ശേരി സ്വദേശിക്ക് കളഞ്ഞു കിട്ടുകയായിരുന്നു. മാനന്തവാടി ഗവ. കോളജിലെ വിദ്യാർഥിയുടെ ഉത്തരക്കടലാസുകളാണിത്. കഴിഞ്ഞ മേയിലാണ് പരീക്ഷ നടന്നത്. ജൂണ്‍ 21ന് ഫലം പ്രഖ്യാപിച്ചു. എന്നാൽ, പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത കാരണം പറഞ്ഞ് ചില വിദ്യാർഥികളുടെ ഫലം സർവകലാശാല തടഞ്ഞുവെച്ചിരുന്നു. ഇത് ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട വിദ്യാർഥികളുടേതാെണന്നാണ് ആരോപണം.
എന്നാൽ, മാനന്തവാടിയില്‍ പരീക്ഷ എഴുതിയ 26 പേരുടെയും ഉത്തരക്കടലാസുകള്‍ ലഭിച്ചിട്ടുെണ്ടന്നാണ് സര്‍വകലാശാല അധികൃതര്‍ നല്കുന്ന വിശദീകരണം. സംഭവം ഗൗരവതരമാെണന്നും മൂന്നുദിവസത്തിനുള്ളില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.