ഏകീകൃത സിവിൽ കോഡ് രാജ്യത്തെ സമാധാനം തകർക്കുമെന്ന് കാന്തപുരം

കോഴിക്കോട്: ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാനുള്ള നീക്കം രാജ്യത്തെ സമാധാന അന്തരീക്ഷം തകർക്കുമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ. ഏതു മതത്തിന്റെ നിയമങ്ങളാണു സിവിൽ കോഡായി മാറുകയെന്ന ആശങ്കയാണ് നിലനിൽക്കുന്നത്. 

ഹിന്ദുവിന്റെ ആണോ? ഇസ്‍ലാം ആണോ? ക്രൈസ്തവരുടെ ആണോ? അത്തരത്തിൽ ഒരു വ്യക്തി നിയമം സാധ്യമല്ല. നാനാത്വത്തിൽ ഏകത്വം തുടരുന്ന രാജ്യമാണ് ഇന്ത്യ. ഇത് ഇനിയും തുടരണം. എങ്കിൽ മാത്രമേ സമാധാനം നിലനിൽക്കൂവെന്നും അദ്ദേഹം പറഞ്ഞു.

സ്വതന്ത്ര ഇന്ത്യയിൽ 70 കൊല്ലമായി എല്ലാ മതസ്ഥരും സുഖമായാണു ജീവിക്കുന്നത്. നിലവിലെ സ്ഥിതി തുടരുന്നതാണു നല്ലത്. മതവികാരം വ്രണപ്പെടുത്തുന്ന നടപടികൾ കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും സ്വീകരിക്കുമെന്നു കരുതുന്നില്ലെന്നും കാന്തപുരം കോഴിക്കോട് ഒരു ചടങ്ങിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

Tags:    
News Summary - kanthapuram about union civil code

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.