ന്യൂഡൽഹി: ബറേൽവികളുടെ ആത്മീയ നേതാവ് ഹസ്റത്ത് മന്നാന്‍ ഖാൻ രസ്വി ബറേൽവി അഖിലേന്ത ്യ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെ ഗ്രാൻഡ് മുഫ്തിയായി പ്രഖ്യാപിച്ചു. സർക്കാറുകൾ മാറിയാലും മതനിയമങ്ങൾ മാറ്റാനാവ ില്ലെന്നും കർമശാസ്ത്ര വൈവിധ്യങ്ങൾ യാഥാർഥ്യമായി മുസ്ലിം സമുദായം അംഗീകരിക്കുമെ ന്നും പദവി ഏറ്റുവാങ്ങിയശേഷം കാന്തപുരം വ്യക്തമാക്കി.
ബറേൽവി വിഭാഗത്തിെൻറ ഒാള് ഇന്ത്യ തന്‍സീം ഉലമായെ ഇസ്ലാമും എസ്.എസ്.എഫ് ദേശീയ കമ്മിറ്റിയും സംയുക്തമായി ന്യൂഡൽഹി രാംലീല മൈതാനിയിൽ ഒരുക്കിയ ഗരീബ് നവാസ് സമാധാന സമ്മേളനത്തിലായിരുന്നു ഗ്രാൻഡ് മുഫ്തി പ്രഖ്യാപനം. മതപരമായ വിഷയങ്ങളിൽ ബറേൽവികൾക്കിടയിൽ തീർപ്പുകൽപിക്കാനും ഫത്വ പുറപ്പെടുവിക്കാനും കാന്തപുരത്തെ അധികാരപ്പെടുത്തുന്നതാണ് പുതിയ പദവി.
ദക്ഷിണേന്ത്യയിൽ നിന്നുള്ള ഒരു മതനേതാവിന് ഉത്തരേന്ത്യൻ ബറേൽവി വിഭാഗം ഇത്തരമൊരു പദവി നൽകുന്നത് ഇതാദ്യമാണ്. വിശ്വാസപരമായ നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ ഇസ്ലാമിലെ കര്‍മശാസ്ത്രപരമായ വൈവിധ്യങ്ങള്‍ സുന്നി മുസ്ലിംകളുടെ െഎക്യത്തിന് തടസ്സമാകരുതെന്ന് കാന്തപുരം ചൂണ്ടിക്കാട്ടി.
സുന്നി മുസ്ലിംകൾ വ്യത്യസ്ത ചിന്താധാരകള്‍ പിന്തുടരുന്നവരാണെങ്കിലും വിശ്വാസപരമായി ഒേര ധാരയിലാണ്. അതിനാൽ ഇന്ത്യയിലെ മുഴുവൻ സുന്നി മുസ്ലിംകളും ഒരേ പ്ലാറ്റ്ഫോമിലേക്ക് കടന്നുവരണം. സമുദായത്തിലെ പിന്നാക്ക-ദുര്‍ബല വിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കേണ്ടത് സമുദായത്തിലെ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും കാന്തപുരം ഒാർമിപ്പിച്ചു.
ഡോ. അമീന് മിയ ബറക്കാത്തി, മുഈനെ മില്ലത്ത് സയ്യിദ് മുഈനുദ്ദീന് ജീലാനി, മുഹമ്മദ് അശ്ഫാഖ് ഹുസൈന് മിസ്ബാഹി ഡല്‍ഹി, സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, മുഫ്തി മുകറം അഹ്മദ് യു.പി, ഹസ്റത്ത് മന്നാന്‍ റാസ ബറേല്‍വി, ഹസ്റത്ത് ബാബര്‍ മിയ അജ്മീരി, ജാവേഗ് നഖ്ശബന്ധി ഡല്‍ഹി, ശിഹാബുദ്ദീന് റസ്വി ബറേല്‍വി, ഡോ. ഹുസൈന് സഖാഫി ചുള്ളിക്കോട്, ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.