കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ ഗ്രാന്‍ഡ് മുഫ്തി പദവി വ്യാജമാണ െന്ന് ബറേല്‍വി പണ്ഡിത നേതൃത്വം രേഖാമൂലം അറിയിച്ചെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ. ഇക്കാര്യം പൊതുജനങ്ങളെയും മാധ്യമങ്ങളെയും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ബറേല്വ ി മുസ്ലിംകളുടെ ആസ്ഥാനമായ ബറേലി ശരീഫില്നിന്ന് അയച്ച കത്ത് സമസ്ത ജനറൽ സെക്രട് ടറി കെ. ആലിക്കുട്ടി മുസ്ലിയാർ വാർത്തസമ്മേളനത്തിൽ പ്രദർശിപ്പിച്ചു.
കഴിഞ്ഞ വര്‍ഷം നിര്യാതനായ താജുശ്ശരീഅ മുഫ്തി അഖ്തര്‍ റസാഖാെൻറ പിന്‍ഗാമിയായി നിയമിച്ചത് മകൻ മുഫ്തി അസ്ജദ് റസാഖാനെയാണ്. ഇന്ത്യയിലും പുറത്തുമുള്ള ദശലക്ഷക്കണക്കിന് ബറേല്‍വി മുസ്ലിംകളുടെ ഗ്രാന്‍ഡ് മുഫ്തിയും ഇസ്ലാമിക് ചീഫ് ജസ്റ്റിസും അേദ്ദഹമാണ്. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ബറേല്‍വി നേതൃത്വം ഒറ്റക്കെട്ടായി ഈ മാസാദ്യമാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്.
ഈ സാഹചര്യത്തിലും ഗ്രാന്‍ഡ് മുഫ്തിയായി കാന്തപുരത്തെ അവരോധിച്ചെന്ന പ്രചാരണം അസംബന്ധവും ബറേലി ശരീഫില്നിന്നുള്ള ഔദ്യോഗിക നിയമനത്തിന് കടകവിരുദ്ധവുമാണെന്ന് ആലിക്കുട്ടി മുസ്ലിയാർ പറഞ്ഞു. ഇതുസംബന്ധിച്ച വിവരം ബറേല്‍വി പണ്ഡിതസഭയായ ജമാഅത്തെ റസായെ മുസ്തഫ ഔദ്യോഗികമായി അറിയിച്ചതായി സമസ്ത നേതാക്കൾ വ്യക്തമാക്കി.
ജമാഅത്തെ റസായെ മുസ്തഫ വൈസ് പ്രസിഡൻറ് സല്മാന് ഹസന് ഖാന് ഖാദിരിയാണ് അറിയിപ്പില്‍ ഒപ്പുവെച്ചത്. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയായി കാന്തപുരം അബൂബക്കര്‍ മുസ്ലിയാരെ ബറേല്‍വി നേതൃത്വം നിയമിച്ചെന്ന് അവകാശപ്പെട്ട് കഴിഞ്ഞമാസമാണ് സുന്നി (എ.പി വിഭാഗം) രംഗത്തുവന്നത്. വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണവും സംഘടിപ്പിച്ചു. സ്ഥാനാരോഹണത്തിനായി ഡല്‍ഹി രാംലീല മൈതാനിയില്‍ നടന്ന സമ്മേളനത്തില്‍ ബറേല്‍വി നേതൃനിരയിലെ പ്രമുഖർ പങ്കെടുക്കാത്തത് നേരത്തേ ചർച്ചയായിരുന്നു.
പരിപാടിയില്‍ ഗ്രാൻഡ് മുഫ്തി താജുശ്ശരീഅയുടെ പിന്‍ഗാമിയായി താന്‍ കാന്തപുരത്തെ പ്രഖ്യാപിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന മന്നാന്‍ ഖാന് റസ്വിയുടെ നിഷേധക്കുറിപ്പും സമസ്ത ഭാരവാഹികള്‍ മാധ്യമങ്ങൾക്ക് കൈമാറി. സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്വി, മുഫ്തി റഫീഖ് അഹമ്മദ് ഹുദവി കോലാർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.