ന്യൂഡൽഹി: അഖിലേന്ത്യ സുന്നി ജംഇയ്യതുൽ ഉലമ നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലി യാർ നരേന്ദ്ര മോദി സർക്കാറിലെ വിവിധ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ച തുടരുന്നു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിക്ക് പിറകെ കേന്ദ്ര വിദേശ സഹമന്ത്രി വി. മുരളീധരൻ, കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, ലോക്സഭ സ്പീക്കർ ഒാം ബിർള എന്നിവരുമായി കാന്തപുരം ബുധനാഴ്ച കൂടിക്കാഴ്ച നടത്തി. കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരിയും കാന്തപുരത്തോടൊപ്പമുണ്ട്.
മർകസിെൻറ നേതൃത്വത്തിൽ നടക്കുന്ന വൈജ്ഞാനിക ജീവകാരുണ്യ പദ്ധതികൾ വിശദീകരിച്ചുവെന്ന് കാന്തപുരത്തിെൻറ ഡൽഹി ഒാഫിസ് വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
അലീഗഢ് സർവകലാശാല മലപ്പുറം ഉപകേന്ദ്രത്തിെൻറ അക്കാദമിക പരിതാപകരാവസ്ഥ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും ദക്ഷിണേന്ത്യയിലെ പ്രധാന വൈജ്ഞാനിക ഹബ്ബുകളിൽ ഒന്നായി അലീഗഢ് ഉപകേന്ദ്രത്തെ ഉയർത്തിക്കൊണ്ടുവരണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.