എം.എം അക്ബറിന്റെ അറസ്റ്റ്;  പ്രതികരിക്കാതെ കാന്തപുരം

ന്യൂഡൽഹി: കഴിഞ്ഞ ദിവസം അറസ്റ്റിലായ മതപ്രഭാഷകനും മുജാഹിദ് നേതാവുമായ എം.എം അക്ബറിന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട  വിശദാംശങ്ങൾ അറിയില്ലെന്ന്് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. അക്ബറിന്റെ പ്രസംഗങ്ങൾ താൻ കെട്ടിട്ടില്ലെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ബാബരി മസ്ജിദ് വസ്തു തർക്ക കേസിൽ കോടതിക്ക് പുറത്തുള്ള ചർച്ചകൾ ഫലം ചെയ്യില്ല, കോടതി ഇടപെട്ടു ന്യായമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

സ്ഥലം ഭാഗം വെയ്ക്കുന്നതിൽ തങ്ങൾക്ക് യോജിപ്പില്ല. മസ്ജിദ് മുസ്ലിമിന്റേതാണ്. അത് പൊളിച്ചതിനോടും യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.  ആൾക്കൂട്ട ആക്രമണങ്ങളിൽ വ്യക്തികൾ നിയമം കയ്യിലെടുക്കുന്നത് ശരിയല്ല. ശിക്ഷ നൽകാൻ ജനങ്ങൾക്ക് അധികാരമില്ല വിദ്യാഭ്യാസമില്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - Kanthapuram not reacted in M.M Akbars Arrest-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.