കോഴിക്കോട്: മർകസ് സമ്മേളനം ചില രാഷ്ട്രീയക്കാർ ബഹിഷ്കരിച്ചത് രാഷ്ട്രീയക്കാരുടെ സമ്മേളനമാണ് എന്ന് തെറ്റിദ്ധരിച്ചതു കൊണ്ടാവണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ മർകസ് സനദ്ദാന പ്രസംഗത്തിൽ പറഞ്ഞു. വിജ്ഞാന സമ്മേളനമാണിത്. ഏതെങ്കിലും രാഷ്ട്രീയക്കാരെ മുന്നിൽക്കണ്ട് തുടങ്ങിയതല്ല മർകസ്. രാഷ്ട്രീയക്കാർക്ക് സ്വാധീനം ചെലുത്താൻ കഴിയുംവിധമല്ല സ്ഥാപനത്തിെൻറയും സംഘടനയുടെയും ഘടന. രാഷ്ട്രീയക്കാരുടെ പിടിയിൽനിന്ന് സമുദായത്തെ മോചിപ്പിക്കാൻ ആരംഭിച്ച സ്ഥാപനമാണിത്. മർകസിൽ വരുന്നവർ രാഷ്ട്രീയമായ താൽക്കാലിക നേട്ടത്തിന് വരുന്നവരല്ല -കാന്തപുരം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.