കോഴിക്കോട്: മുത്തലാഖിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നിരാശജനകമാണെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. വിധി പുനഃപരിശോധിക്കാൻ സുപ്രീംകോടതി തയാറാകണം. ഇൗ വിഷയത്തിൽ നിയമനിർമാണം നടത്തുമ്പോൾ സർക്കാർ മതപണ്ഡിതരുമായി കൂടിയാലോചന നടത്തണം. പാർലമെൻറിൽ വിഷയം ചർച്ച ചെയ്യണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. മുത്തലാഖ് ഭരണഘടനവിരുദ്ധമാണെന്ന സുപ്രീംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.