പൗരത്വ ബില്‍ സ്വത്വത്തെ ചോദ്യംചെയ്യുന്നത്​ –കാന്തപുരം

പാ​ല​ക്കാ​ട്: നാ​നാ​ത്വ​ത്തി​ല്‍ ഏ​ക​ത്വ​മെ​ന്ന മ​ഹ​നീ​യ സ​ങ്ക​ല്‍പ​ത്തെ മു​റി​വേ​ൽ​പ്പി​ക്കു​ന്ന ഒ​രു നീ​ക്ക​വും അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ്​​ലി​യാ​ര്‍. ക​ല്ലേ​ക്കാ​ട്​ ജാ​മി​അ ഹ​സ​നി​യ്യ സി​ല്‍വ​ര്‍ ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പൗ​ര​ത്വ​ബി​ല്‍ ന​മ്മു​ടെ മ​ഹ​നീ​യ സ്വ​ത്വ​ത്തെ ചോ​ദ്യം ചെ​യ്യു​ന്ന​താ​ണ്. ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​നം ചെ​യ്യു​ന്ന മ​തേ​ത​ര ജ​നാ​ധി​പ​ത്യ റി​പ്പ​ബ്ലി​ക്കെ​ന്ന ആ​ശ​യ​ത്തി​ന് ഈ ​നി​യ​മം എ​തി​രാ​ണ്. ഭ​ര​ണ​ഘ​ട​ന​യെ അ​പ്ര​സ​ക്ത​മാ​ക്കാ​ന്‍ ആ​രും ശ്ര​മി​ക്ക​രു​തെ​ന്നും കാ​ന്ത​പു​രം പ​റ​ഞ്ഞു.

കൊ​മ്പം കെ.​പി. മു​ഹ​മ്മ​ദ് മു​സ്​​ലി​യാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ബ്രാ​ഹിം ഖ​ലീ​ലു​ല്‍ ബു​ഖാ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പൊ​ന്മ​ള അ​ബ്​​ദു​ല്‍ഖാ​ദി​ര്‍ മു​സ്​​ലി​യാ​ർ പ്ര​ഭാ​ഷ​ണ​വും ഹ​സ​നി​യ്യ പ്രി​ന്‍സി​പ്പ​ൽ കെ.​പി. മു​ഹ​മ്മ​ദ് മു​സ്​​ലി​യാ​ര്‍ സ​ന​ദ്​​ദാ​ന പ്ര​സം​ഗ​വും നി​ർ​വ​ഹി​ച്ചു.

ഷാ​ഫി പ​റ​മ്പി​ല്‍ എം.​എ​ൽ.​എ, താ​ഴ​പ്ര മൊ​യ്തീ​ന്‍കു​ട്ടി മു​സ്​​ലി​യാ​ര്‍, ത്വാ​ഹ ത​ങ്ങ​ള്‍, സി.​കെ. റാ​ഷി​ദ് ബു​ഖാ​രി, പേ​രോ​ട് അ​ബ്​​ദു​റ​ഹി​മാ​ന്‍ സ​ഖാ​ഫി, ഹം​സ ഫൈ​സി മ​ഞ്ഞ​പ്പ​റ്റ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - kanthapuram on vab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.