വഴിക്കടവ് കാരക്കോടൻ പുഴയിൽ മലവെള്ളപ്പാച്ചിൽ; നൂറോളം വീടുകളിൽ വെള്ളം കയറി

വഴിക്കടവ്: ചാലിയാർ പുഴയുടെ കൈവഴിയായ കാരക്കോടൻ പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിനെ തുടർന്ന് നൂറോളം വീടുകളിൽ വെ ള്ളം കയറി. വഴിക്കടവിനടുത്ത് പുന്നക്കൽ, നെല്ലിക്കുത്ത്, മണിമൂളി പ്രദേശങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. പുലർച്ചെ മൂന്ന് മണിയോടെ വെള്ളം ഇരച്ചെത്തുകയായിരുന്നു.

നാടുകാണിയിൽ നിന്നുത്ഭവിക്കുന്ന കാരക്കോടൻ പുഴ എടക്കരയിൽ നിന്ന് പുന്നപ്പുഴയിലൂടെയാണ് ചാലിയാറിൽ ചേരുന്നത്. നാടുകാണിയിലുണ്ടായ കനത്ത മഴയാണ് മലവെള്ളപ്പാച്ചിലിന് കാരണം.

Full View

വെള്ളം കയറിയതിനെ തുടർന്ന് ഉരുൾപൊട്ടിയതാണെന്ന തരത്തിൽ പ്രചരണമുണ്ടാ‍യിരുന്നു. പിന്നീടാണ് മലവെള്ളപ്പാച്ചിലാണെന്ന് സ്ഥിരീകരിച്ചത്.

Tags:    
News Summary - Karakkodan River Flood-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.