കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വലിയ വിമാനങ്ങൾക്ക് ഡയറക്ടറേ റ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷെൻറ (ഡി.ജി.സി.എ) അനുമതി ലഭിച്ച പശ്ചാത്തലത്തിൽ ഒരു മാസത ്തിനകം സർവിസ് പുനരാരംഭിക്കാൻ എയർ ഇന്ത്യയുടെ ശ്രമം. ജംബോ വിമാനമായ ബി 747-400, ബി 777-300 ഇ.ആർ, ബി 777-200 എൽ.ആർ, ബി 787-8 ഡ്രീം ലൈനർ എന്നീ വിമാനങ്ങൾക്കാണ് ഡി.ജി.സി.എയിലെ വിമാന സുരക്ഷ വിഭാഗ ത്തിെൻറ അനുമതി ലഭിച്ചത്.
സർവിസ് പുനരാരംഭിക്കുന്നതിനായി എയർ ഇന്ത്യ കോഴിക്കോട് സ്റ്റേഷൻ മാനേജർ റസ അലി ഖാൻ ഉൾപ്പെടെയുള്ളവർ തിങ്കളാഴ്ച വിമാനത്താവള ഡയറക്ടർ കെ. ശ്രീനിവാസ റാവുവിനെ സന്ദർശിക്കും. വിമാനത്താവളത്തിൽ സമയ സ്ലോട്ട് അനുവദിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യും. ഇതിന് ശേഷമേ ഷെഡ്യൂൾ അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുകയുള്ളൂ. ഒരു മാസത്തിനുള്ളിൽ സർവിസ് ആരംഭിക്കാനാണ് ശ്രമമെന്ന് എയർ ഇന്ത്യ അറിയിച്ചു.
മറ്റ് തടസ്സങ്ങളൊന്നും ഇല്ലാത്തതിനാൽ വേഗത്തിൽ സർവിസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. സൗദി എയർ ലൈൻസിന് അനുമതി ലഭിച്ചിട്ടും സർവിസ് ആരംഭിക്കാൻ ൈവകിയത് േക്വാട്ട ലഭ്യമല്ലാത്തതുൾപ്പെടെയുള്ള പ്രശ്നങ്ങൾ കാരണമായിരുന്നു. എയർ ഇന്ത്യയെ സംബന്ധിച്ച് ഇത്തരം പ്രശ്നങ്ങളൊന്നും നിലവിലില്ല. അനുവദിച്ച ക്വോട്ടയിൽ 6,000ത്തോളം സീറ്റുകൾ ബാക്കിയുണ്ട്.
നാല് തരത്തിലുള്ള വിമാനങ്ങൾക്ക് അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും കോഴിക്കോട്-ജിദ്ദ സെക്ടറിൽ 423 സീറ്റുള്ള ബി 747-400 ഉപയോഗിച്ചായിരിക്കും സർവിസ് തുടങ്ങുക. വിമാനങ്ങൾ ലഭിക്കുന്നതിന് അനുസരിച്ച് കൂടുതൽ സർവിസുകൾ റിയാദ്, ദുബൈ അടക്കമുള്ള സെക്ടറുകളിലും ആരംഭിക്കും. റൺവേ നവീകരണത്തിന് മുമ്പ് ജിദ്ദയിലേക്ക് ബി 747-400 ഉപയോഗിച്ചും റിയാദിലേക്കും ബി 777-300 ഇ.ആർ ഉപയോഗിച്ചുമായിരുന്നു സർവിസ് നടത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.