കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വലിയ വിമാനങ്ങളുടെ സർവിസ് നടത്താൻ ഖത്തർ എയർവേസും (സേഫ്റ്റി റിസ്ക് അസസ്മെൻറ്) റിേപ്പാർട്ട് സമർപ്പിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് വിമാനത്താവള അധികൃതർക്ക് നൽകിയ റിപ്പോർട്ട് അന്തിമ അനുമതിക്കായി ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷന് (ഡി.ജി.സി.എ) കൈമാറി. ഖത്തറിന് കഴിഞ്ഞ വർഷം അനുമതി ലഭിച്ചിരുന്നെങ്കിലും സർവിസ് നടത്തിയിരുന്നില്ല.
ആഗസ്റ്റ് ഏഴിലെ വിമാനാപകടത്തിെൻറ പശ്ചാത്തലത്തിൽ വീണ്ടും വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. തുടർന്ന് വിദഗ്ധ സംഘം കരിപ്പൂരിൽ പരിശോധന നടത്തുകയും സുരക്ഷ വിലയിരുത്തൽ നടത്താനും നിർദേശിച്ചിരുന്നു. തുടർന്നാണ് ഖത്തർ പുതിയ റിപ്പോർട്ട് നൽകിയത്. നേരേത്ത, സൗദി എയർലൈൻസ് നൽകിയ റിപ്പോർട്ടും അന്തിമ അനുമതിക്കായി ഡി.ജി.സി.എക്ക് സമർപ്പിച്ചിട്ടുണ്ട്. ഇനി എയർഇന്ത്യയും എമിറേറ്റ്സുമാണ് റിപ്പോർട്ടുകൾ അതോറിറ്റിക്ക് സമർപ്പിക്കാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.