കൊച്ചി: കരിപ്പൂർ വിമാനദുരന്തത്തിനിരയായവർക്ക് എത്രയും വേഗം നഷ്ടപരിഹാരം നൽകണമെന്ന് എയർ ഇന്ത്യയോട് ഹൈകോടതി. 2020 ആഗസ്റ്റ് ഏഴിന് വിമാനം റൺവേയിൽനിന്ന് തെന്നിമാറിയുണ്ടായ അപകടവുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസ് എൻ. നഗരേഷിെൻറ ഉത്തരവ്.
അപകടത്തെത്തുടർന്ന് ആരോഗ്യപ്രശ്നങ്ങളും നഷ്ടങ്ങളും നേരിടേണ്ടിവന്നവർക്ക് മതിയായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാലക്കാട് സ്വദേശി മുഹമ്മദ് മുസ്തഫ ഉൾപ്പെടെ എട്ടുപേർ നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്. ഹരജിക്കാരുടെ പരാതികൾ പരിഗണിക്കുകയാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ പറഞ്ഞു. നഷ്ടപരിഹാരം ഇതുവരെ നൽകിയിട്ടില്ല. ഇൗ സാഹചര്യത്തിൽ മതിയായ നഷ്ടപരിഹാരം വേണമെന്ന ഹരജി അപക്വമാണെന്നും അവർ വാദിച്ചു.
ഇൗ വാദം കോടതി അംഗീകരിച്ചെങ്കിലും അപകടമുണ്ടായി ഒമ്പതുമാസം കഴിഞ്ഞിട്ടും നഷ്ടപരിഹാരം നൽകാത്തതിനെ കോടതി വിമർശിച്ചു.അപേക്ഷകളിലെ തുടർ നടപടികൾ അനന്തമായി നീളുന്നത് അനുചിതമാണെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.