കരിപ്പൂർ: നവംബറിൽ ആരംഭിച്ച േകാഴിക്കോട് വിമാനത്താവളത്തിലെ ടാക്സിവേ നവീകരണം പൂർത്തിയായി. െചാവ്വാഴ്ച വിമാനത്താവള അതോറിറ്റിക്ക് കൈമാറി. വലിയ വിമാനങ്ങളുടെ സുഗമമായ സർവിസിന് വേണ്ടിയാണ് നാല് ടാക്സിവേ ഫില്ലറ്റുകളും വീതി കൂട്ടിയത്. ഇതിനായി റൺവേയിൽ പകൽ രണ്ട് മണിക്കൂർ നിയന്ത്രണം നേരത്തെ ഏർപ്പെടുത്തിയിരുന്നു.
കോവിഡ് പശ്ചാത്തലത്തിൽ വിമാന സർവിസുകൾ നിർത്തിയ സമയം ഉപയോഗപ്പെടുത്തിയാണ് പ്രവൃത്തി പൂർത്തിയാക്കിയത്. 4.23 കോടി രൂപ െചലവിലായിരുന്നു നവീകരണം. ആദ്യ രണ്ടെണ്ണത്തിെൻറ പ്രവൃത്തി പൂർത്തിയാക്കാൻ അഞ്ച് മാസം എടുത്തിരുന്നെങ്കിലും വിമാന സർവിസ് ഇല്ലാത്തതിനാൽ ബാക്കിയുള്ളത് രണ്ട് മാസംകൊണ്ട് പൂർത്തിയാക്കി. റൺവേയിൽനിന്ന് വിമാനം പാർക്കിങ് ബേയിലേക്ക് പ്രവേശിക്കുന്ന ഭാഗമാണ് ടാക്സിവേ. കരിപ്പൂരിൽ ടാക്സിവേ കോഡ് സി, ഡി ശ്രേണിയിലുള്ള വിമാനങ്ങൾക്ക് (ചെറിയ വിമാനങ്ങൾ) അനുസൃതമായ രീതിയിലാണുള്ളത്.
റൺവേയിൽ നിന്ന് ടാക്സിവേയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വീതി കുറവാണ്. ഈ പ്രശ്നം പരിഹരിച്ച് വലിയ വിമാനങ്ങൾക്കും സാധാരണ രീതിയിൽ പ്രവേശിക്കുന്നതിനാണ് വിപുലീകരണം. ഡയറക്ടേററ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) നിർദേശപ്രകാരമാണ് നടപടി. ഇതിനോടൊപ്പം അനുബന്ധ പ്രവൃത്തികളായ ഗ്രേഡിങ് പൂർത്തിയാക്കാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.