ന്യൂഡൽഹി: കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിെല പ്രവേശനം റദ്ദാക്കിയ കോടതിവിധിയെ മറികടക്കാൻ സംസ്ഥാനം കൊണ്ടുവന്ന ഒാർഡിനൻസിന് സുപ്രീംകോടതിയുടെ വിമർശനം. കോടതിവിധി മറികടക്കാനുള്ള സർക്കാറിെൻറ പ്രവണത അംഗീകരിക്കാനാവില്ലെന്നും ഒാർഡിനൻസ് റദ്ദുചെയ്യുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി.
വിദ്യാർഥികളുെട പേരിൽ നിയമലംഘനത്തിന് സർക്കാർ കൂട്ടുനിൽക്കരുത്, ഇത്തരത്തിലുള്ള ഒാർഡിനൻസ് ഇറക്കിയാൽ വ്യാപം പോലുള്ള അഴിമതികളുടെ അവസ്ഥ എന്താകുമെന്നും ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് യു.യു. ലളിത് എന്നിവരടങ്ങുന്ന ബെഞ്ച് ചോദിച്ചു. നിരവധി തവണ കോടതി തള്ളിയ കേസിലാണ് വിധിയെ മറികടക്കാൻ സംസ്ഥാനം ഒാർഡിനൻസ് കൊണ്ടുവന്നെതന്നും കോടതി പറഞ്ഞു. തിങ്കളാഴ്ച സർക്കാറിെൻറ വാദംകൂടി കേട്ടതിനു ശേഷം ഒാർഡിനൻസ് റദ്ദുചെയ്തേക്കും.
കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിൽ ക്രമവിരുദ്ധമായി വിദ്യാർഥി പ്രവേശനം കണ്ടെത്തിയതിനെത്തുടർന്നാണ് കഴിഞ്ഞവർഷം സുപ്രീംകോടതി പ്രവേശനം തടഞ്ഞത്. 2016-17 വർഷം കണ്ണൂർ മെഡിക്കൽ കോളജിൽ 150ഉും കരുണ മെഡിക്കൽ കോളജിൽ 30ഉം വിദ്യാർഥികൾ ചട്ടവിരുദ്ധമായാണ് പ്രവേശനം േനടിയതെന്ന് പ്രവേശന മേൽനോട്ട സമിതി കണ്ടെത്തിയതിനെ തുടർന്നായിരുന്നു കോടതി നടപടി. എന്നാൽ, കോടതി വിധി മറികടക്കാൻ സംസ്ഥാന സർക്കാർ ഒാർഡിനൻസ് കൊണ്ടുവന്നു. ഇതേത്തുടർന്ന് മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യ സുപ്രീംകോടതിയിൽ റിട്ട് ഹരജി സമർപ്പിക്കുകയായിരുന്നു.
അതേസമയം, വിദ്യാർഥികളെ മാനേജ്മെൻറിെൻറ ചതിയിൽനിന്ന് രക്ഷിക്കുന്നതിന് മാനുഷിക പരിഗണനയുടെ പേരിലാണ് ഒാർഡിനൻസ് കൊണ്ടുവന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഡൽഹിയിൽ പറഞ്ഞു. നിയമവശങ്ങൾ പഠിച്ചതിനു ശേഷം തുടർനടപടികൾ ആലോചിക്കുമെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.