തിരൂരങ്ങാടി: മൂന്നിയൂര്‍ കളിയാട്ടമുക്ക് കാര്യാട്കടവില്‍ കഴിഞ്ഞദിവസം കാറപകടത്തില്‍ മരിച്ച പരപ്പനങ്ങാടി ചിറമംഗലം സ്വദേശികള്‍ക്ക് ബന്ധുക്കളും നാട്ടുകാരും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി. സംഭവദിവസം തന്നെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി വീട്ടിലത്തെിച്ചിരുന്ന കോണിയത്ത് അബ്ദുല്‍ റഷീദിന്‍െറ മകളും പുത്തന്‍പീടിക എം.ഐ.ഇ സ്കൂള്‍ വിദ്യാര്‍ഥിനിയുമായ ഫാത്തിമ ഷഫാനയുടെ(ആറ്) മയ്യിത്ത് ആദ്യം അറ്റത്തങ്ങാടി സൗത് പള്ളിയില്‍ ഖബറടക്കി.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റുമോര്‍ട്ടംചെയ്ത സൂപ്പിക്കുട്ടി നഹ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനിയും കോണിയത്ത് അബ്ദുറഹ്മാന്‍െറ മകളുമായ ഷംന(14) യുടെ മയ്യിത്ത് ചിറമംഗലം ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും മറവു ചെയ്തു. കോണിയത്ത് ഷമീര്‍ അലിയുടെ ഭാര്യ ഹുസന(19)യുടെത് പോസ്റ്റുമോര്‍ട്ടത്തിനുശേഷം ചെറമംഗലത്തത്തെിച്ചു.
പിന്നീട് മൂന്നിയൂര്‍ ചുഴലിയിലെ സ്വന്തം വീട്ടിലത്തെിച്ച് കളത്തിങ്ങല്‍പാറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മറവ്ചെയ്തു. ഹുസ്നയുടെ മയ്യിത്ത് നിസ്കാരത്തിന് ഹൈദരലി തങ്ങള്‍ നേതൃത്വം നല്‍കി. എം.എല്‍.എമാരായ പി.കെ.അബ്ദുറബ്ബ്, പി.അബ്ദുല്‍ഹമീദ് മാസ്റ്റര്‍, ലീഗധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ ജമുലുലൈ്ളലി, ഐ.എന്‍.എല്‍ നേതാവ് പ്രഫ. എ.പി. അബ്ദുല്‍ വഹാബ്, നിയാസ് പുളിക്കലകത്ത്, സക്കീര്‍, തേനത്ത് സെയ്തുമുഹമ്മദ്, പി.ഒ. സലാം, പി.കെ. അബൂബക്കര്‍ ഹാജി, എസ്.എന്‍.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ എ. ജാസ്മിന്‍, പ്രധാനാധ്യാപകന്‍ ദാസന്‍, പി.ടി.എ പ്രസിഡന്‍റ് പി.ഒ. റാഫി തുടങ്ങിയവര്‍ അന്ത്യാഭിവാദ്യങ്ങളര്‍പ്പിക്കാനത്തെി. ചെറമംഗലത്തെ വ്യാപാരികള്‍ തിങ്കളാഴ്ച കടകളടച്ച് ഹര്‍ത്താലാചരിച്ചു. എസ്.എന്‍.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിന് ചൊവ്വാഴ്ച അവധി നല്‍കിയതായി പി.ടി.എ പ്രസിഡന്‍റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.