എട്ട് പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസ്, ബാലാവകാശ കമീഷനും കേസെടുത്തു മഞ്ചേശ്വരം: സ്കൂളിലെ നവാഗതരായ പ്ലസ് വൺ വിദ്യാർഥികൾക്കെതിരെ സീനിയേഴ്സിൻെറ റാഗിങ്. സംഭവം വിഡിയോ സഹിതം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ എട്ട് പ്ലസ് ടു വിദ്യാർഥികൾക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഉപ്പള ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. മഞ്ചേശ്വരം സത്യടുക്ക സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിയുടെ പരാതിയിൽ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്. കഴിഞ്ഞ വ്യാഴാഴ്ച സ്‌കൂളിന് സമീപത്തെ ദേശീയപാതക്ക് മുൻവശമുള്ള കടയിലാണ് റാഗിങ് നടന്നത്. പ്ലസ് വൺ വിദ്യാർഥിയുടെ മുടി കത്രികകൊണ്ട് മുറിച്ചുമാറ്റുകയായിരുന്നു. പിന്നാലെ, മറ്റു വിദ്യാർഥികളെ സ്‌കൂൾ വരാന്തകളിൽ ഫാഷൻ പരേഡ് മാതൃകയിൽ നടത്തിക്കുകയും പാട്ടുപാടിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ കേസെടുക്കാൻ പൊലീസിൽ സമ്മർദം മുറുകിയെങ്കിലും പരാതി നൽകാൻ ഇരയായ കുട്ടികൾ ആദ്യം തയാറായില്ല. സ്‌കൂളിന് പുറത്തുവെച്ചുനടന്ന സംഭവമായതിനാൽ പരാതി നൽകേണ്ടെന്ന നിലപാടിലായിരുന്നു സ്‌കൂൾ അധികൃതർ. എന്നാൽ, വെള്ളിയാഴ്ച വൈകീട്ടോടെ ബന്ധുക്കൾ ഇടപെട്ട് പരാതി നൽകുകയായിരുന്നു. ബേക്കൂർ ഹയർ സെക്കൻഡറി സ്‌കൂളിലും സമാന രീതിയിൽ റാഗിങ് നടന്നതായി പരാതിയുണ്ട്. എന്നാൽ, ഇവിടെനിന്നും പരാതി വരാത്തതിനാൽ കേസെടുത്തിട്ടില്ല. അതിനിടെ, സംഭവത്തിൽ ബാലാവകാശ കമീഷൻ സ്വമേധയ കേസെടുത്തു. വിഡിയോ കണ്ടതിൻെറ അടിസ്ഥാനത്തിലാണ് കമീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ സ്വമേധയ കേസെടുത്തത്. സംഭവം അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല പൊലീസ് മേധാവി, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എന്നിവർക്ക് നിർദേശവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.