കേന്ദ്ര വാഴ്​​സിറ്റി -നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്​സ്​ ധാരണപത്രം ഒപ്പുവെച്ചു

കണ്ണൂർ: വ്യവസായ, വാണിജ്യ മേഖലക്ക് കഴിവും പരിശീലനവും ലഭിച്ച ഉദ്യോഗാർഥികളെ സൃഷ്​ടിക്കുക, പഠനം നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാർഥികൾക്ക് പഠന സമയത്തുതന്നെ പ്രായോഗിക പരിശീലനത്തിനും ഇ​േൻറൺഷിപ്പിനും അവസരമൊരുക്കി സംരംഭകരുമായി ബന്ധം സ്ഥാപിക്കാൻ അവസരം ഒരുക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്​സും കാസർകോട്​ സെൻട്രൽ യൂനിവേഴ്​സിറ്റി ഓഫ് കേരളയും തമ്മിൽ ധാരണപത്രം ഒപ്പുവെച്ചു. വ്യാവസായികമായി പിന്നാക്കം നിൽക്കുന്ന കാസർകോട്​ ജില്ലയുടെ ആരോഗ്യം, ടൂറിസം, വിദ്യാഭ്യാസം എന്നിവയുടെ വളർച്ചക്കുകൂടി പ്രാധാന്യം നൽകി നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്​സും സെൻട്രൽ യൂനിവേഴ്​സിറ്റിയും പ്രവർത്തിക്കും. വൈസ് ചാൻസലർ പ്രഫ. ഡോ. എച്ച്. വെങ്കിടേശ്വർലുവി​ൻെറ സാന്നിധ്യത്തിൽ ചേംബർ ഓഫ് കോമേഴ്​സ്​ പ്രസിഡൻറ്​ ഡോ. ജോസഫ് ബെനവനും സെൻട്രൽ യൂനിവേഴ്​സിറ്റി ഓഫ് കേരളയെ പ്രധിനിധാനംചെയ്​ത്​ രജിസ്ട്രാർ ഡോ. സന്തോഷ് കുമാറുമാണ്​ ധാരണപത്രത്തിൽ ഒപ്പുവെച്ചത്​. ചേംബർ ഓഫ് കോമേഴ്​സ്​ വൈസ്​ പ്രസിഡൻറ്​ ടി.കെ. രമേശ് കുമാർ, ട്രഷറർ സി. അനിൽ കുമാർ, കാസർകോട്​ ചാപ്​റ്റർ ചെയർമാൻ എ.കെ. ശ്യാംപ്രസാദ്, ജനറൽ കൺവീനർ മുജീബ് അഹമ്മദ്, ജോ.കൺവീനർ എം.എൻ. പ്രസാദ്, ഗൗതം ഭക്ത എന്നിവരും യൂനിവേഴ്​സിറ്റിയെ പ്രതിനിധാനംചെയ്​ത്​ കൺട്രോളർ ഓഫ് എക്​സാമിനേഷൻ ഡോ. എം. മുരളീധരൻ നമ്പ്യാർ, സ്​കൂൾ ഓഫ് ബിസിനസ് സ്​റ്റഡീസ് ഡീൻ പ്രഫ.ഡോ.വി. ബാലചന്ദ്രൻ, ഡിപ്പാർട്​മൻെറ്​ ഓഫ് കോമേഴ്​സ്​ ആൻഡ്​ ഇൻറർനാഷനൽ ബിസിനസ്​ മേധാവി പ്രഫ. ഡോ. ടി. മല്ലികാർജുനപ്പ, പ്രഫ.ഡോ. എ. ശക്തിവേൽ, ഡോ. പി.എം. അനീഷ്, പ്രഫ. ഡോ. ഗോവിന്ദ റാവു ഡ്യൂടുകുറി, സുരേശൻ കണ്ടത്തിൽ എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.