ഭിന്നശേഷി ദിനം ആചരിച്ചു

കാഞ്ഞങ്ങാട്​: ഭിന്നശേഷിക്കാരുടെ ക്ഷേമവും പുനരധിവാസവും സമൂഹത്തി​ൻെറ ഉത്തരവാദിത്തമാണെന്ന്​ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ. അന്താരാഷ്​ട്ര ഭിന്നശേഷി ദിനാചരണത്തി​ൻെറ ഭാഗമായി ജില്ല സാമൂഹിക നീതി ഓഫിസ് പടന്നക്കാട് ബേക്കല്‍ ക്ലബില്‍ സംഘടിപ്പിച്ച 'ഉണര്‍വ്-2021' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയര്‍പേഴ്‌സൻ കെ.വി. സുജാത അധ്യക്ഷത വഹിച്ചു. ജില്ല സാമൂഹികനീതി ഓഫിസര്‍ ഷീബ മുംതാസ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്‍. ഫാ. മാത്യു സാമുവല്‍, ബേക്കല്‍ ക്ലബ് എം.ഡി അഡ്വ. കെ.കെ. നാരായണന്‍, ജില്ല പ്രബേഷന്‍ ഓഫിസര്‍ പി. ബിജു, ബീന സുകു, സാമൂഹികനീതി ഓഫിസ് സീനിയര്‍ സൂപ്രണ്ട് ജോയ്‌സി സ്​റ്റീഫന്‍ എന്നിവർ സംസാരിച്ചു. ചിത്രം കാഞ്ഞങ്ങാട് നടന്ന ഉണര്‍വ് 2021 ഇ. ചന്ദ്രശേഖരൻ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു (ഉണര്‍വ്)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.