ഭക്ഷ്യസുരക്ഷ വകുപ്പിൽ പരാതികൾ ഏറെ; പരാധീനതകൾ അതിലേറെ

കാസർകോട്​, ഉദുമ, കാഞ്ഞങ്ങാട്​ ഓഫിസുകളിൽ നാഥനില്ല കാസർകോട്​: ജില്ലയിലെ ഭക്ഷ്യസുരക്ഷ വകുപ്പുകളിൽ പരാതികളുടെ പ്രവാഹമാണ്​​. ഹോട്ടലുകളിൽ ഭക്ഷണം കഴിച്ച്​ മടങ്ങുന്നവർ മുതൽ തദ്ദേശസ്​ഥാപനങ്ങളിലെ കിണറുകൾ വരെ പരാതികളായി വരും. പരാതികളേ​റെയും വ്യാജ ഫോൺ സന്ദേശമായിരിക്കും. പരാതികൾക്കു പിന്നാലെ പോകാൻ ആവശ്യമായ ജീവനക്കാരില്ലാത്തതും സൗകര്യങ്ങളില്ലാത്തതും അതിലേറെ പ്രശ്​നവും​. വെള്ളം, ഭക്ഷണം തുടങ്ങി വിഷയങ്ങളിൽ ഒ​​ട്ടേറെ പരാതികളാണ്​ ഭക്ഷ്യസുരക്ഷ വകുപ്പിന്​ എല്ലാ ദിവസവും ലഭിക്കുന്നത്​. വ്യാജ ഫോൺ വിളികളായും രേഖാമൂലമുള്ള പരാതികളായും വരുന്നു. മറ്റുള്ളവർക്ക്​ 'പണി' കൊടുക്കുകയെന്ന ലക്ഷ്യത്തോടെയും ചില വിളികൾ ഓഫിസിലെത്തുന്നു. ഇത്തരം പരാതികളിൽ നടപടിയെടുക്കുന്നുണ്ടോയെന്നറിയാൻ വിജിലൻസ്​ വിഭാഗം വെള്ളിയാഴ്​ച ഓഫിസുകളിൽ പരിശോധന നടത്തി. പണം വാങ്ങി പരാതികൾ ഒത്തുതീർപ്പാക്കുന്നുണ്ടോയെന്നാണ്​ പ്രധാനമായും പരിശോധിച്ചത്​. സംസ്​ഥാനതലത്തിൽ ഇത്തരം പരാതികൾ കൂടുതലാണ്​. ഇതി​ൻെറ അടിസ്​ഥാനത്തിലാണ്​ ജില്ലയിലും പരിശോധന നടത്തിയത്​. പൊതുജനാരോഗ്യത്തിൽ ഏറ്റവും നിർണായക പങ്കുള്ള ഭക്ഷ്യസുരക്ഷ വകുപ്പിന്​ ജില്ലയിൽ വേണ്ടത്ര ആളില്ലെന്നതും​ പ്രധാന പ്രശ്​നമാണ്​. ജില്ല ഓഫിസർക്കു പുറമെ അഞ്ചു​ നിയോജക മണ്ഡലങ്ങളിലാണ്​ ഓഫിസർമാരുണ്ടാവുക. എന്നാൽ, അഞ്ചു മണ്ഡലതല ഉദ്യോഗസഥരിൽ മൂന്നിടത്തും ഓഫിസർമാരുടെ തസ്​തിക ഒഴിഞ്ഞുകിടക്കുകയാണ്​. കാസർകോട്​, കാഞ്ഞങ്ങാട്​, ഉദുമ മണ്ഡലങ്ങളിലാണ്​ ആളില്ലാത്തത്​​. ഇക്കാരണത്താൽ ഓഫിസ്​ പ്രവർത്തനത്തിന്​ നാഥനില്ലാത്ത സ്​ഥിതിയാണ്​. ക്ലർക്കുമാരും ലാസ്​റ്റ്​ഗ്രേഡ്​ ജീവനക്കാരുമാണ്​ ഈ ഓഫിസുകളിലെ കാര്യങ്ങൾ നോക്കുന്നത്​. ചില പരാതികൾക്കു പിറകെ പോകാത്തതും ഇക്കാരണത്താലാണ്​. ലാബ്​ സൗകര്യമില്ലാത്തതാണ്​ ജില്ല നേരിടുന്ന മറ്റൊരു പ്രധാന പ്രശ്​നം. അതിർത്തിവഴി വരുന്ന ചില വസ്​തുക്കൾ പിടികൂടിയാലും പരിശോധനക്ക്​ കോഴിക്കോ​​ട്ടെ റീജനൽ ലാബ്​ തന്നെ ആശ്രയിക്കണം. അതിർത്തി ജില്ലയെന്ന നിലക്ക്​ സർക്കാർ കാസർകോട്ട്​ ലാബ്​ പ്രഖ്യാപിച്ചെങ്കിലും തുടർ നടപടികളുണ്ടായില്ല. തെക്കൻ ജില്ലകളിൽനിന്നുള്ളവരാണ്​ ഭക്ഷ്യസുരക്ഷ ഓഫിസർമാരായി വരുന്നത്​. സ്​ഥാനക്കയറ്റമോ ശിക്ഷാനടപടിയുടെയോ ഭാഗമായി ജില്ലയിലെത്തുന്നവർ ഉത്തരവ്​ കിട്ടി അന്നു​മുതൽ സ്​ഥലംമാറ്റത്തിന്​ ശ്രമിക്കുകയാണ്​. അവർ മടങ്ങിപ്പോയാൽ പകരം ആൾ വരാത്തതിനാൽ ജില്ലയിൽ മിക്ക ഓഫിസർ തസ്​തികകളും ഒഴിഞ്ഞുകിടക്കാൻ കാരണമാകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.