കാസർകോട്: അന്തർദേശീയ വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞിട്ടും ഗ്യാസ് സിലിണ്ടറിന് വില വർധിപ്പിച്ചത് ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്ന് ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ജില്ല സെക്രട്ടറി നാരായണൻ പൂജാരി കുറ്റപ്പെടുത്തി. ഗ്യാസ് വിലവർധനക്കെതിരെ ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ കാസർകോട് നഗരത്തിൽ നടത്തിയ പന്തംകൊളുത്തി പ്രകടനത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകടനത്തിന് സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് ഗസാലി, കാസർകോട് യൂനിറ്റ് പ്രസിഡൻറ് വസന്തകുമാർ, സെക്രട്ടറി അജേഷ് നുള്ളിപ്പാടി, അയ്യൂബ്, പുരുഷോത്തമ ദ്വാരക, പ്രകാശ് കൃഷ്ണഭവൻ എന്നിവർ നേതൃത്വം നൽകി. hotel ഗ്യാസ് വിലവർധനക്കെതിരെ ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ കാസർകോട് നഗരത്തിൽ നടത്തിയ പന്തംകൊളുത്തി പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.