കാലിത്തൊഴുത്ത് സൗജന്യമായി ഇന്‍ഷുറന്‍സ് ചെയ്ത് ബളാംതോട് ക്ഷീരസംഘം

കാഞ്ഞങ്ങാട്: ബളാംതോട് ക്ഷീര സഹകരണ സംഘത്തിലെ മുഴുവൻ ക്ഷീര കർഷകരുടേയും കന്നുകാലി തൊഴുത്ത് രണ്ടു ലക്ഷം രൂപ ഇൻഷുറൻസ് കവറേജിൽ സംഘം ഇൻഷ്വർ ചെയ്തു. പ്രീമിയം തുകയിൽ മലബാർ മേഖലാ യൂനിയൻ സബ്സിഡി കഴിച്ച് ബാക്കി പ്രീമിയം തുക ബളാംതോട് സംഘം കർഷകർക്ക് വേണ്ടി അടച്ചു. പ്രകൃതി ദുരന്തങ്ങൾ മൂലമോ മറ്റു വിധത്തിലോ തൊഴുത്തിന് നാശനഷ്​ടങ്ങൾ ഉണ്ടായാൽ രണ്ടു ലക്ഷം രൂപവരെ കർഷകർക്ക് ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.