ബൂത്ത്തല ഉദ്യോഗസ്ഥരുടെ യോഗം

കാസർകോട്​​: ഡിസംബര്‍ 18ന് ജില്ലയില്‍ ചേരും. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷ​ൻെറ വോട്ടര്‍പട്ടിക നീരിക്ഷകന്‍ ബിജു പ്രഭാകര്‍ കലക്ടറേറ്റില്‍ നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം. ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, ഇലക്​ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ വി. സൂര്യനാരായണന്‍, തഹസില്‍ദാര്‍മാരായ മണിരാജ്, പി.ജെ. ആ​േോ, എ.വി. രാജന്‍, വിവിധ രാഷ്​ട്രീയകക്ഷി പ്രതിനിധികളായ എം. കുഞ്ഞമ്പു നമ്പ്യാര്‍, മനുലാല്‍ മേലത്ത്, വിപിന്‍ ദാസ്, ബിജു ഉണ്ണിത്താന്‍, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. (obsrvr) വോട്ടര്‍പട്ടിക നിരീക്ഷകന്‍ ബിജു പ്രഭാകര്‍ കലക്ടറേറ്റില്‍ നടത്തിയ അവലോകനയോഗം ജില്ലതല ദേശഭക്തിഗാന മത്സരം കാസർകോട്​: ആസാദി കാ അമൃത് മഹോത്സവി​ൻെറ ഭാഗമായി കാടകം വനം സത്യഗ്രഹാനുസ്മരണാര്‍ഥം ഇന്‍ഫര്‍മേഷന്‍ വകുപ്പ് ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ദേശഭക്തിഗാന മത്സരം സംഘടിപ്പിക്കുന്നു. ഏഴുപേര്‍ അടങ്ങുന്ന സംഘത്തിന് പങ്കെടുക്കാം. ഡിസംബര്‍ 20നകം സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം, പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ പേരുകള്‍, ഫോണ്‍നമ്പര്‍ സഹിതം prdcontest@gmail.com ലേക്ക് അപേക്ഷിക്കണം. ഫോൺ: 04994 255145. ബാലവേല; വിവരമറിയിച്ചാല്‍ 2500 രൂപ പാരിതോഷികം കാസർകോട്​: ജില്ലയില്‍ ബാലവേല സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ജില്ല ശിശുസംരക്ഷണ യൂനിറ്റ് 2500 രൂപ പാരിതോഷികം നല്‍കും. വിവരങ്ങള്‍ 04994 256990, 7909293758 എന്ന ഫോണ്‍ നമ്പറുകളിലോ sharanabalyamksd@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ സിവില്‍ സ്​റ്റേഷനിലെ ജില്ല ശിശുസംരക്ഷണ യൂനിറ്റില്‍ നേരിട്ടോ അറിയിക്കാം. ബാലവേലയെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കുകയും അവ വസ്​തുനിഷ്​ഠമാവുകയും ചെയ്യുന്നപക്ഷം പാരിതോഷികം നല്‍കും. വ്യക്തികള്‍ നല്‍കുന്ന വിവരത്തില്‍ കുട്ടി ജോലി ചെയ്യുന്ന സ്ഥാപനം, സ്ഥലത്തി​ൻെറ പേരും വിലാസവും ഫോട്ടോയും ഉടമസ്ഥ​ൻെറ പേരുവിവരങ്ങള്‍, കുട്ടി/കുട്ടികളുടെ ഫോട്ടോ (ഉണ്ടെങ്കില്‍), അല്ലെങ്കില്‍ വ്യക്തമായി തിരിച്ചറിയാന്‍ പര്യാപ്തമായ മറ്റു വിവരങ്ങള്‍ ഉണ്ടായിരിക്കണം. വിവരദാതാവി​ൻെറ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.