തൃക്കരിപ്പൂർ: ഇന്ത്യൻ ഡൻെറൽ അസോസിയേഷൻ കോസ്‌റ്റൽ മലബാർ ബ്രാഞ്ചിെന്റ ആഭിമുഖ്യത്തിൽ തൃക്കരിപ്പൂർ സൈക്കിൾ ക്ലബിെന്റ സഹകരണത്തോടെ ദന്താരോഗ്യ ബോധവത്കരണ സൈക്കിൾ റാലി നടത്തി. ദന്താരോഗ്യം നല്ലതെങ്കിൽ ശരീര ആരോഗ്യവും നല്ലത് എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് രാവിലെ തൃക്കരിപ്പൂരിൽനിന്ന് തുടങ്ങിയ റാലി പഴയങ്ങാടിയിൽ സമാപിച്ചു. പഴയങ്ങാടി റോട്ടറി ക്ലബ് പരിപാടിയിൽ സഹകരിച്ചു. സമാപന സമ്മേളനത്തിൽ എം. വിജിൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ ജാഥ ക്യാപ്റ്റൻമാരായ തൃക്കരിപ്പൂർ സൈക്കിൾ ക്ലബിലെ ഡോ. പി.കെ. ജയകൃഷ്ണൻ, ഡോ. എ.വി. മധുസൂദനൻ, എ.കെ. അബ്ദുല്ലക്കുട്ടി,16 വയസ്സുകാരൻ മിഥുൻ എന്നിവരെ പൊന്നാട അണിയിച്ചു. നിയുക്ത പ്രസിഡൻറ് ഡോ. സി.കെ. ശ്രീജൻ അധ്യക്ഷത വഹിച്ചു. ഡോ. സുധ സന്തോഷ്, ഡോ. അഹമ്മദ് ഷാഫി, ഡോ. പ്രഭാത്, തൃക്കരിപ്പൂർ സൈക്ലിങ് ക്ലബ് പ്രസിഡൻറ് കെ.വി. ഷാജി, മുഹമ്മദലി കുനിമ്മൽ, എം.സി. ഹനീഫ പയ്യന്നൂർ, മനോജ് എന്നിവർ സംസാരിച്ചു. cycle rally.jpg ഇന്ത്യൻ ഡൻെറൽ അസോസിയേഷൻ കോസ്‌റ്റൽ മലബാർ ബ്രാഞ്ചിൻെറ ആഭിമുഖ്യത്തിൽ നടത്തിയ സൈക്കിൾ റാലിയിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.