കടലോര ശുചീകരണവുമായി എൻ.സി.സി

നീലേശ്വരം: പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് എൻ.സി.സി യൂനിറ്റ് കടലോരം ശുചീകരിച്ചു. മരക്കാപ്പ് കടപ്പുറം മുതൽ തൈക്കടപ്പുറം വരെയുള്ള കടൽതീരത്തുനിന്ന് പ്ലാസ്​റ്റിക് മാലിന്യമാണ് നീക്കംചെയ്തത്. കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ കെ.കെ. ബാബു ഉദ്​ഘാടനം ചെയ്തു. പടന്നക്കാട് മുതൽ മരക്കാപ്പ് കടപ്പുറം വരെ പുനീത് സാഗർ പ്രചാരണ റാലി നടത്തി. ദിവാകരൻ കടിഞ്ഞിമൂല 'കടലോര സംരക്ഷണം നൂതന മാർഗങ്ങൾ' വിഷയത്തിൽ ക്ലാസെടുത്തു. എൻ.സി.സി ഓഫിസർ നന്ദകുമാർ കോറോത്ത് അധ്യക്ഷത വഹിച്ചു. ശ്രീധ കെ. നമ്പ്യാർ കടലോര സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സുബേദാർ ലുഹിത് റോയ്, ഹവിൽദാർ ജോഗീന്ദർ സിങ്​, ശരത്ത് മരക്കാപ്പ്, മുഹമ്മദ്കുഞ്ഞി എന്നിവർ സംസാരിച്ചു. nehru college nc unit.jpg നെഹ്റു കോളജ് എൻ.സി.സി യൂനിറ്റ് മരക്കാപ്പ് കടപ്പുറം ശുചീകരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.