തൃക്കരിപ്പൂർ: ഇയ്യക്കാട് പാടശേഖര പരിധിയിലെ വൈക്കത്ത് മുത്തപ്പൻ പരിസരത്തെ തരിശായി കിടന്ന രണ്ട് ഏക്കർ സ്ഥലത്ത് നെൽകൃഷിയിറക്കി. ഡി.വൈ.എഫ്.ഐ വൈക്കത്ത് യൂനിറ്റിൻെറ നേതൃത്വത്തിൽ നടന്ന പരിപാടി ജില്ല പ്രസിഡൻറ് പി.കെ. നിഷാത്ത് ഉദ്ഘാടനം ചെയ്തു. വി. സുജിത്ത് അധ്യക്ഷത വഹിച്ചു. കൃഷിയിറക്കുന്നതിന് നൽകുന്ന പ്രോത്സാഹന ധനസഹായം പാടശേഖര സമിതി സെക്രട്ടറി വി.വി. സുരേശൻ, പ്രസിഡൻറ് പി. സദാനന്ദൻ എന്നിവർ ചേർന്ന് പി. സനലിന് കൈമാറി. വി.പി. സായന്ത്, തൃക്കരിപ്പൂർ കൃഷി ഓഫിസർ അരവിന്ദൻ കൊട്ടാരത്തിൽ, ഡി.വൈ.എഫ്.ഐ തൃക്കരിപ്പൂർ മേഖല സെക്രട്ടറി കെ.വി. ദീപു, പ്രസിഡൻറ് കെ.വി. കലേഷ്, പഞ്ചായത്ത് മെംബർ കെ.വി. കാർത്യായനി, കെ.പി. ശാന്ത, എ. ബിജു, ടി. ശ്യാമള, ഇ.വി. പത്മനാഭൻ എന്നിവർ നേതൃത്വം നൽകി. dyfi farming.jpg ഇയ്യക്കാട് പാടശേഖരത്തിൽ ഡി.വൈ.എഫ്.ഐ വിത്തിറക്കിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.