തൃക്കണ്ണാട് ക്ഷേത്രത്തിൽ പള്ളിവേട്ട ഉത്സവം ഇന്ന്

ഉദുമ: തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിൽ ശനിയാഴ്ച പള്ളിവേട്ട ഉത്സവം നടക്കും. രാവിലെ 9നും രാത്രി 8.30നും ഭജന. രാവിലെ 10ന് നാഗത്തറയിൽ പൂജക്ക് നവകാദികൾ നടക്കും. സന്ധ്യ ദീപാരാധനക്കുശേഷം കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്രത്തിന്റെ കോൽക്കളി അരങ്ങേറും. 8ന് ഭൂതബലിക്ക്​ ശേഷം ദേവന്റെ പള്ളിവേട്ടക്കുള്ള എഴുന്നള്ളത്ത്. രാഗദ്വേഷാദി മലിനവാസനകളാകുന്ന മൃഗങ്ങളെ വേട്ടയാടുന്ന ചടങ്ങാണിത്. ആചാരവെടിക്കെട്ടിനു ശേഷം അരയ സമുദായാംഗങ്ങളുടെ സവിശേഷമായ 'പന്തം കത്തിക്കൽ' നടക്കും. പാലക്കുന്നുത്സവത്തിന് ഭരണികുറിച്ചു; കൊടിയേറ്റ്​ തിങ്കളാഴ്ച ഉദുമ: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ ഭരണി ഉത്സവത്തിന് മുന്നോടിയായി 'ഭരണികുറിക്കൽ'ചടങ്ങ് നടന്നു. ദേവിയുടെ നക്ഷത്രപ്രതീകമായി വൈഗ എന്ന എട്ടു വയസ്സുകാരിയെ പടിഞ്ഞാറ്റയിൽ അരിയും പ്രസാദവുമിട്ട് ഭരണിക്കുഞ്ഞിയായി വാഴിക്കുന്ന ചടങ്ങും നടന്നു. അഞ്ചു ദിവസം നീളുന്ന ഭരണിയുത്സവത്തിന് തുടക്കം കുറിച്ച് തിങ്കളാഴ്ച രാത്രി 9നും 10നും മധ്യേ ഭണ്ഡാര വീട്ടിൽനിന്ന് ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് പുറപ്പെടും. കലശാട്ടും കൊടിയില വെക്കലും കഴിഞ്ഞ് രാത്രി 12.30 ന് അഞ്ചുദിവസം നീളുന്ന ഉത്സവത്തിന് കൊടിയേറ്റും .മാർച്ച്‌ ഒന്നിന് ഭൂതബലി, രണ്ടിന് താലപ്പൊലി, മൂന്നിന് ആയിരത്തിരി ഉത്സവങ്ങൾ നടക്കും. നാലിന് കൊടിയിറക്കത്തോടെ സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.