ഡയാലിസിസ് ടെക്നീഷ്യന്‍, നഴ്സിങ്​ ഓഫിസര്‍ ഒഴിവ്

കാസർകോട്: സി.എച്ച്. സി. പെരിയയിലെ ഡയാലിസിസ് കേന്ദ്രത്തില്‍ ഡയാലിസിസ് ടെക്നീഷ്യന്റെയും നഴ്സിങ്​ ഓഫിസറുടെയും ഒഴിവ്. യോഗ്യത ഡയാലിസിസ് ടെക്‌നീഷ്യന്‍ - ഡിഗ്രി/ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്‌നോളജി, നഴ്‌സിങ്​ ഓഫിസര്‍ - ജി.എന്‍.എം./ബി.എസ്.സി. നഴ്‌സിങ്​. താൽകാലിക നിയമനത്തിനായി ഫെബ്രുവരി 28ന് രാവിലെ 10ന് പെരിയ സി.എച്ച്.സിയില്‍ അഭിമുഖം നടക്കും. ഫോണ്‍ 9847431382. സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു കാസർകോട്​: സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പുതിയ സംരംഭകര്‍ക്കുമായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍റർപ്രണര്‍ഷിപ്​ ഡെവലപ്മെന്റ് (കെ.ഐ.ഇ.ഡി) പത്ത് ദിവസത്തെ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 2022 മാര്‍ച്ച് 21 മുതല്‍ 31 വരെ എറണാകുളം ജില്ലയിലെ കളമശ്ശേരിയില്‍ കെ.ഐ.ഇ.ഡി കാമ്പസില്‍ വെച്ചാണ് പരിശീലനം. കോഴ്സ് സൗജന്യമാണ്. കെ.ഐ.ഇ.ഡിന്റെ വെബ്സൈറ്റ് ആയ www.kied.info യില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 0484 2532890 / 2550322/ 9605542061. ഫിഷറീസ് വകുപ്പ് ജോയന്റ് ലയബിലിറ്റി ഗ്രൂപ് തുടങ്ങാന്‍ അപേക്ഷ ക്ഷണിച്ചു കാസർകോട്​: കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമൻ (സാഫ്) മുഖേന തീരമൈത്രി പദ്ധതിയുടെ കീഴില്‍ ജോയന്റ് ലയബിലിറ്റി ഗ്രൂപ് രൂപവത്​കരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മത്സ്യക്കച്ചവടം, ഉണക്കമീൻ കച്ചവടം, പീലിങ്​ തുടങ്ങിയ മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം. പലിശക്ക് കടമെടുത്ത് മത്സ്യക്കച്ചവടം ചെയ്യുന്ന മത്സ്യത്തൊഴിലാളി സ്ത്രീകളെ സഹായിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അപേക്ഷകര്‍ മത്സ്യത്തൊഴിലാളി ഫാമിലി രജിസ്റ്ററില്‍ അംഗത്വമുള്ളവരായിരിക്കണം. പ്രായപരിധി ഇല്ല. അഞ്ചു പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി 50,000 രൂപ (ഒരാള്‍ക്ക് 10,000 രൂപ വീതം) പലിശരഹിത വായ്പയായി നല്‍കും. കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് തുടര്‍ വായ്പ ലഭിക്കും. അപേക്ഷ ഫോറം കാസര്‍കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 2. കൂടുതല്‍ വിവരങ്ങള്‍ക്ക് കാസർകോട് സാഫ് നോഡല്‍ ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍ 96058 75209, 98468 60678.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.