കാസർകോട്: ബേഡഡുക്ക പഞ്ചായത്ത് ഭരണസമിതിയുടെയും പട്ടിക വര്‍ഗ വികസന വകുപ്പിന്റെയും സംയുക്ത സഹകരണത്തില്‍ ബേഡഡുക്ക പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ധന്യ ഉദ്ഘാടനം ചെയ്തു. പട്ടികവര്‍ഗ വികസന ഓഫിസര്‍ എം. മല്ലിക അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. മാധവന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി. വരദരാജ്, പി. വസന്തകുമാരി, ടി. ലതാഗോപി, കെ. തമ്പാന്‍, എച്ച്. ശങ്കരന്‍, നാരായണന്‍ ചെമ്പക്കാട്, പി. ശ്രുതി, രഘുനാഥ്, ഡി. വത്സല, ബി.എച്ച്. നൂര്‍ജഹാന്‍ എന്നിവര്‍ സംസാരിച്ചു. ചൈല്‍ഡ് ലൈന്‍ ജില്ല കോഓഡിനേറ്റര്‍ അനീഷ് ജോസ് സെമിനാര്‍ അവതരിപ്പിച്ചു. എം. ധനലക്ഷ്മി സ്വാഗതം പറഞ്ഞു. ഉദുമ ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ സംരംഭം ഉദ്ഘാടനം ചെയ്തു ഉദുമ: ഉദുമ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സംരംഭമായ സനാസ് ഫാഷന്‍ ഡിസൈന്‍ ആൻഡ് കോച്ചിങ് ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. അഞ്ച് തയ്യല്‍ മെഷീനോടെ 20 പേര്‍ക്ക് പരിശീലനം നല്‍കുന്ന സംരംഭമാണിത്. വ്യക്തിഗത സംരംഭത്തില്‍ രജിസ്റ്റര്‍ ചെയ്ത് ആരംഭിച്ച സംരംഭം ഉദുമ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡായ മൂലയിലെ കുടുംബശ്രീ അംഗം മുനീറയുടെയാണ്. ആദ്യഘട്ടത്തില്‍ സി.ഇ.എഫ് വായ്പ വഴി 50,000 രൂപ കുടുംബ ശ്രീ ജില്ല മിഷന്‍ സംരംഭത്തിന് അനുവദിച്ചിട്ടുണ്ട്. ചടങ്ങില്‍ സി.ഡി.എസ് ചെയര്‍പേഴ്സൻ സനുജ സൂര്യപ്രകാശ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ ബീവി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ സൈനബ അബൂബക്കര്‍, വാര്‍ഡ് മെംബര്‍മാരായ വി.കെ. അശോകന്‍, ജലീല്‍ കാപ്പില്‍, പ്രഫ.എം.എ. റഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു. സംരംഭക മുനീറ മൂലയില്‍ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.