നീലേശ്വരത്ത് കുടുംബശ്രീ പച്ചക്കറി മാസച്ചന്ത തുടങ്ങി

നീലേശ്വരം: നഗരസഭയിലെ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസത്തെ പച്ചക്കറി മാസച്ചന്ത ആരംഭിച്ചു. ബസ്​ സ്റ്റാൻഡ്​ പരിസരത്ത് ആരംഭിച്ച പച്ചക്കറിച്ചന്ത ക്ഷേമകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ പി. സുഭാഷ് ആദ്യവിൽപന നടത്തി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സൻ പി.എം. സന്ധ്യ അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സൻമാരായ വി. ഗൗരി, ടി.പി. ലത, ദാക്ഷായണി കുഞ്ഞിക്കണ്ണന്‍, കൗണ്‍സിലര്‍മാരായ കെ. ജയശ്രീ, പി.കെ. ലത, വി.വി. ശ്രീജ, വിനു നിലാവ്, സി.ഡി.എസ്. വൈസ് ചെയര്‍പേഴ്‌സന്‍ എം. ശാന്ത, സെക്രട്ടറി സി. പ്രകാശ്, കുടുംബശ്രീ ബ്ലോക്ക് കോഓഡിനേറ്റര്‍ ജ്യോതിഷ്, എന്‍.യു.എല്‍.എം സി.ഒ. സുജ എന്നിവര്‍ സംസാരിച്ചു. വിവിധ വാര്‍ഡുകളില്‍ നിന്നുള്ള സി.ഡി.എസ് അംഗങ്ങളും പങ്കെടുത്തു. കുടുംബശ്രീ സംഘകൃഷിക്കാരില്‍ നിന്ന് നേരിട്ട് വാങ്ങിയ പാവക്ക, വെണ്ടക്ക, പയര്‍, നരമ്പന്‍, ചീര, മുരിങ്ങക്കായ, വാഴക്കൂമ്പ്, വഴുതന, വെള്ളരി, കക്കിരി തുടങ്ങിയ നാടന്‍ പച്ചക്കറികളാണ് വില്‍പന നടത്തുന്നത്. ചന്ത 26 ന് സമാപിക്കും. chanda നീലേശ്വരം നഗരസഭയില്‍ കുടുംബശ്രീ നേതൃത്വത്തില്‍ ആരംഭിച്ച പച്ചക്കറി മാസച്ചന്ത ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. സുഭാഷ് ആദ്യവില്‍പന നടത്തി ഉദ്ഘാടനം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.