കാസർകോട്: പുതുതലമുറയുടെ കായിക അഭിരുചികളെ വളര്‍ത്തിയെടുക്കാന്‍ സ്‌പോര്‍ട്‌സ് അക്കാദമി എന്ന നവീന ആശയവുമായി കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത്. സ്‌പോര്‍ട്‌സ് അക്കാദമിയുടെ ഉദ്ഘാടനവും സ്‌പോര്‍ട്‌സ് കിറ്റ് വിതരണവും പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം. ലക്ഷ്മി നിര്‍വഹിച്ചു. പഞ്ചായത്തിലെ വിവിധ തലങ്ങളിലെ കായിക പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതിനായാണ് 2021 - 22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് തായന്നൂര്‍ കേന്ദ്രമായി സ്‌പോര്‍ട്‌സ് അക്കാദമി ആരംഭിക്കുന്നത്. വിവിധ സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കും പരിശീലനം നൽകും. തായന്നൂര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം പ്രഫ.പി. രഘുനാഥ് മുഖ്യാതിഥി പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥന്‍ ഗോപി മാസ്റ്റര്‍ പദ്ധതി വിശദീകരിച്ചു. കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദാമോദരന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ രജനി കൃഷ്ണന്‍, ഷൈലജ അയ്യങ്കാവ്, എന്‍.എസ്. ജയശ്രീ, രാജീവന്‍ ചീരോല്‍, ഇ. ബാലകൃഷ്ണന്‍, എം.വി. ജഗന്നാഥ്, സെബാസ്റ്റ്യന്‍ മാത്യു, രാമചന്ദ്രന്‍ മാസ്റ്റര്‍, സുരേഷ് വയമ്പ് എന്നിവര്‍ സംസാരിച്ചു. sports കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് ആരംഭിക്കുന്ന സ്‌പോര്‍ട്‌സ് അക്കാദമി പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.