ചെറുവത്തൂർ: ശാസ്ത്രകൗതുകങ്ങളുടെയും മാജിക്കിലെ ശാസ്ത്രരഹസ്യങ്ങളുടെയും ചെപ്പ് തുറന്ന ശാസ്ത്രോത്സവം കുട്ടികൾക്ക് വേറിട്ട പഠനാനുഭവമായി. ദേശീയ ശാസ്ത്രദിനത്തെ വരവേൽക്കുന്നതിന്‍റെ ഭാഗമായി ചെറിയാക്കര ഗവ.എൽ.പി സ്കൂളിലാണ് ശാസ്ത്രോത്സവം സംഘടിപ്പിച്ചത്. ചന്ദ്രൻ ചീമേനി ശാസ്ത്ര പരീക്ഷണക്കളരിക്ക് നേതൃത്വം നൽകി. നിത്യജീവിത സന്ദർഭങ്ങളിൽ ശാസ്ത്രാവബോധം ഏറെ പ്രധാനപ്പെട്ടതാണ് എന്ന ആശയം അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. കാന്തികശക്തി, വായുമർദം എന്നിവ കൊണ്ട് പ്രവർത്തിക്കുന്ന കളിപ്പാട്ടങ്ങൾ എന്നിവ ഉപയോഗപ്പെടുത്തി നടത്തിയ പരീക്ഷണക്കളരി കുഞ്ഞു കുട്ടികൾക്കടക്കം നവ്യാനുഭവമായി. ലിറ്റിൽ സയന്റിസ്റ്റ് സയൻസ് ക്ലബ്ബിന്റെ ഭാഗമായി സംഘടിപ്പിച്ച ശാസ്ത്രോത്സവം സ്കൂൾ ലീഡർ കെ.വി. ആത്മിക മാജിക്കിലൂടെ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് വി.എം. പുഷ്പവല്ലി അധ്യക്ഷത വഹിച്ചു. സയൻസ് ക്ലബ് കൺവീനർ എം.പി. സതീശൻ സ്വാഗതവും ടി. വിദ്യ നന്ദിയും പറഞ്ഞു. പടം..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.