കുമ്പള: ഏറെ കാത്തിരിപ്പിനൊടുവിൽ മൊഗ്രാലിൽ രണ്ട് ലിങ്ക് റോഡുകൾ യാഥാർഥ്യമാവുന്നു. മൊഗ്രാൽ കെ.കെ പുറം-കാടിയംകുളം ലിങ്ക് റോഡ്, നാങ്കി -മീലാദ് നഗർ ലിങ്ക് റോഡ് എന്നിവയുടെ ജോലികൾ പുരോഗമിക്കുന്നു. പ്രദേശവാസികൾ വർഷങ്ങളായി ആവശ്യപ്പെടുന്നതാണ് ഈ ലിങ്ക് റോഡുകളുടെ നിർമാണം. കെ.കെ. പുറം നിവാസികൾക്ക് മൊഗ്രാൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, യൂനാനി ഡിസ്പെൻസറി, അംഗൻവാടി എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഏറെ ഉപകരിക്കുന്നതാണ് കാടിയംകുളം -കെ.കെ പുറം ലിങ്ക് റോഡ്. ഈ വർഷം തന്നെ റോഡ് കോൺക്രീറ്റ് ചെയ്തു ഗതാഗതയോഗ്യമാക്കുമെന്ന് വാർഡ് മെംബറും, കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ നാസർ മൊഗ്രാൽ പറഞ്ഞു. രണ്ടു വാഹനങ്ങൾ എതിരെ വന്നാൽ ഗതാഗത തടസ്സം നേരിടുന്ന മീലാദ് നഗറിന് ഏറെ ആശ്വാസമേകുന്നതാണ് നാങ്കി - മീലാദ് നഗർ ലിങ്ക് റോഡ്. റോഡ് യാഥാർഥ്യമായാൽ മീലാദ് നഗറിൽ നിന്ന് നാങ്കി വഴിയും, മീലാദ് നഗറിലൂടെയും മൊഗ്രാൽ ടൗണിൽ എത്തിച്ചേരാനാവും. ഇതിനായി ഈ വാർഡിനെ പ്രതിനിധീകരിക്കുന്ന റിയാസ് മൊഗ്രാലിന്റെ നേതൃത്വത്തിൽ റോഡ് നിർമാണ ജോലികൾ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.