കാഞ്ഞങ്ങാട്: ജല അതോറിറ്റിയെ തകർക്കാനാണ് ഇടത് സർക്കാർ ശ്രമിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്‍റ് പി.കെ.ഫൈസൽ. ജല അതോറിറ്റി പെൻഷനേഴ്സ് കോൺഗ്രസ് ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ മനോവീര്യം തകർത്ത് അതുവഴി സ്വകാര്യ കുടിവെള്ള ലോബികൾക്ക് നുഴഞ്ഞുകയറാനുള്ള സാഹചര്യം സൃഷ്ടിക്കുന്ന സമീപനമാണ് സർക്കാറിനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹോസ്ദുർഗ് സർവിസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന സമ്മേളനത്തിൽ ജില്ല പ്രസിഡന്‍റ് എം. ബാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. പെൻഷനേഴ്സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി. അബ്ദുൽ ബഷീർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്‍റ് ബാബു മണിയങ്ങാനം, കെ.എസ്.എസ്.പി.എ ജില്ല പ്രസിഡന്‍റ് പി.സി. സുരേന്ദ്രൻ നായർ, വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് ടി.വി. വിനോദ് കുമാർ , ജില്ല സെക്രട്ടറി കെ.വി. വേണുഗോപാലൻ, പെൻഷനേഴ്സ് കോൺഗ്രസ് സംസ്ഥാന ട്രഷറർ വി.വി. ഗോവിന്ദൻ, ഓർഗനൈസിങ് സെക്രട്ടറി പ്രഭാകരൻ കരിച്ചേരി, ദാമോദരൻ നായർ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി കെ.വി. ദാമോദരൻ സ്വാഗതവും പി. ജനാർദനൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: വി.വി. അശോകൻ (പ്രസി.), എം. പത്മനാഭൻ ((സെക്ര. ), കെ.വി. ദാമോദരൻ നായർ ( ട്രഷ.). pk faisal dcc കേരള ജല അതോറിറ്റി പെൻഷനേഴ്സ് ജില്ല സമ്മേളനം ഡി.സി.സി പ്രസിഡന്‍റ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.