'എന്‍റെ തൊഴിൽ എന്‍റെ അഭിമാനം' പദ്ധതി പരിശീലനം

ചെറുവത്തൂർ: സംസ്​ഥാന സർക്കാർ നടപ്പാക്കുന്ന 'എന്റെ തൊഴിൽ എന്റെ അഭിമാനം' പദ്ധതിയുടെ ചെറുവത്തൂർ പഞ്ചായത്ത്തല വിവരശേഖരണ പ്രവർത്തകർക്കുള്ള പരിശീലനം പൂർത്തിയായി. മേയ്​ എട്ടു​ മുതൽ 15 വരെ വീടുകളിലെത്തി വിവരശേഖരണം നടത്തും. പരിശീലനപരിപാടിയിൽ 17 വാർഡുകളിൽനിന്നായി 87 പേർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ സി.വി. പ്രമീള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ പി.വി. രാഘവൻ, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ സി.വി. ഗിരീശൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് കമ്യൂണിറ്റിതല അംബാസഡർ വി. നിഷ, കില ആർ.പി.കെ. ബാലചന്ദ്രൻ എന്നിവർ ക്ലാസുകളെടുത്തു. പടം..'എ​ന്റെ തൊഴിൽ എന്റെ അഭിമാനം' പദ്ധതിയുടെ ചെറുവത്തൂർ പഞ്ചായത്ത്തല വിവരശേഖരണ പ്രവർത്തകർക്കുള്ള പരിശീലനത്തിൽനിന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.