കാസർകോട്: 'ലെറ്റ്സ്മൈൽ; ഇറ്റ്സ് ചാരിറ്റി' എന്ന പ്രമേയത്തിൽ എസ്.എസ്.എഫ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന കാമ്പസ് അസംബ്ലി ഡിസംബർ 18, 19 തീയതികളിൽ മഞ്ചേശ്വരം മള്ഹറിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രണ്ട് ദിനങ്ങളിലായി നടക്കുന്ന കാമ്പസ് അസംബ്ലിയിൽ ജില്ലയിലെ പ്രഫഷനൽ, ആർട്സ് & സയൻസ് കോളജുകളിലെ ആയിരത്തോളം വിദ്യാർഥികൾ സംബന്ധിക്കും. 18ന് വൈകീട്ട് സംഘാടക സമിതി ചെയർമാൻ സയ്യിദ് അബ്ദുറഹ്മാൻ ശഹീർ അൽ ബുഖാരി പതാക ഉയർത്തും. 19ന് രാവിലെ ഒമ്പതിന് നടക്കുന്ന ഉദ്ഘാടന സംഗമത്തിൽ അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ. ജഅഫർ സ്വാദിഖ് ഉദ്ഘാടനം നിർവഹിക്കും. സ്റ്റേറ്റ് യൂനിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിൽ പ്രവേശനം ലഭിച്ച എസ്.എസ്.എഫ് ജില്ല എക്സിക്യൂട്ടിവ് അംഗം മുഹമ്മദ് മുദ്ദസിർ മഞ്ചേശ്വരത്തിന് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ അൽ അഹ്ദൽ ഉപഹാരം നൽകും. ഡോ. അബൂബക്കർ, ഡോ. നൂറുദ്ദീൻ, ഡോ. ദേവർഷോല അബ്ദുസ്സലാം മുസ്ലിയാർ, സി.കെ. റാഷിദ് ബുഖാരി, എം. മുഹമ്മദ് നിയാസ് കോഴിക്കോട്, ഇബ്രാഹീം ബാഖവി മേൽമുറി, അനസ് അമാനി കണ്ണൂർ, ഫാസിൽ നൂറാനി, ശമീൽ നുസ്രി, ശിഹാബ് ക്ലായിക്കോട്, അഹമ്മദ് ഫസാരിയ ജാമിഅ മില്ലിയ, അഡ്വ. മുഈനുദ്ദീൻ തങ്ങൾ വിവിധ സെഷനുകൾ നയിക്കും. വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. വിദ്യാർഥി റാലിയോടെ കാമ്പസ് അസംബ്ലി സമാപിക്കും. വാർത്തസമ്മേളനത്തിൽ സയ്യിദ് അബ്ദുറഹ്മാൻ ശഹീർ അൽ ബുഖാരി, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം, ഉമറുൽ ഫാറൂഖ് പൊസോട്ട്, സ്വാദിഖ് ആവള എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.