കാ​സ​ർ​കോ​ട്​: എ.എ.വൈ റേഷൻ കാർഡുടമകളിൽ നിരവധി അനർഹരെന്ന്​ ​കണ്ടെത്തൽ

കാ​സ​ർ​കോ​ട്​: വി​വി​ധ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക്​ ന​ൽ​കു​ന്ന എ.​എ.​​വൈ റേ​ഷ​ൻ കാ​ർ​ഡു​ക​ൾ (മ​ഞ്ഞ കാ​ർ​ഡ്) നി​ര​വ​ധി അ​ന​ർ​ഹ​ർ കൈ​വ​ശം വെ​ക്കു​ന്നു. ​

പ​ട്ടി​ക​വ​ർ​ഗ കു​ടും​ബം, മാ​ര​ക രോ​ഗി​ക​ൾ ഉ​ൾ​പ്പെ​ട്ട കു​ടും​ബം, അ​തി ദാ​രി​ദ്ര്യ​മു​ള്ള കു​ടും​ബം, ആ​ശ്ര​യ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​തും എ​ന്നാ​ൽ സാ​മ്പ​ത്തി​ക പു​രോ​ഗ​തി കൈ​വ​രി​ച്ചി​ട്ടി​ല്ലാ​ത്ത​തു​മാ​യ കു​ടും​ബം എ​ന്നി​വ​ർ​ക്കും വി​ധ​വ​ക​ൾ, ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട സ്ത്രീ, ​അ​വി​വാ​ഹി​ത​രാ​യ അ​മ്മ ഇ​ങ്ങ​നെ​യു​ള്ള ഏ​തെ​ങ്കി​ലും അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന കു​ടും​ബം എ​ന്നി​വ​ർ​ക്കും മാ​ത്ര​മാ​ണ് മ​ഞ്ഞ​ക്കാ​ർ​ഡു​ക​ൾ​ക്ക്​​ അ​ർ​ഹ​ത​യു​ള്ള​ത്.

ഇ​ത്ത​രം കാ​ർ​ഡ്​ ഉ​ട​മ​ക​ൾ​ക്ക്​ റേ​ഷ​ൻ തി​ക​ച്ചും സൗ​ജ​ന്യ​മാ​ണ്. മ​ഞ്ഞ​ക്കാ​ർ​ഡു​ട​മ​ക​ൾ​ക്ക് പ്ര​തി​മാ​സം 30 കി​ലോ അ​രി, അ​ഞ്ചു​കി​ലോ വ​രെ ആ​ട്ട, ഗോ​ത​മ്പ് എ​ന്നി​വ​യാ​ണ്​ സൗ​ജ​ന്യ​മാ​യാ​ണ് ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ, അ​ർ​ഹ​ത​യി​ല്ലാ​ത്ത നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ മ​ഞ്ഞ​ക്കാ​ർ​ഡു​ക​ൾ കൈ​വ​ശം വെ​ക്കു​ന്ന​താ​യ​ണ്​ താ​ലൂ​ക്ക്​ സ​പ്ലൈ ഓ​ഫി​സ്​ അ​ധി​കൃ​ത​രു​ടെ ക​ണ്ടെ​ത്ത​ൽ. സ​പ്ലൈ ഓ​ഫി​സി​ൽ ല​ഭി​ക്കു​ന്ന പ​രാ​തി​ക​ളി​ൽ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​കു​ന്നു​ണ്ട്.

നാ​ലു ച​ക്ര വാ​ഹ​ന​മു​ള്ള​വ​ർ, ഇ​രു​നി​ല വി​ടു​ള്ള​വ​ർ, വി​ദേ​ശ​ത്ത് ന​ല്ല നി​ല​യി​ൽ ജോ​ലി ഉ​ള്ള​വ​ർ, ഇ​ൻ​കം ടാ​ക്സ് അ​ട​ക്കു​ന്ന​വ​ർ എ​ന്നി​ങ്ങ​നെ സാ​മ്പ​ത്തി​ക പു​രോ​ഗ​തി നേ​ടി​യ നി​ര​വ​ധി അ​ന​ർ​ഹ കു​ടും​ബ​ങ്ങ​ൾ ഇ​പ്പോ​ഴും മ​ഞ്ഞ​ക്കാ​ർ​ഡു​ക​ൾ കൈ​വ​ശം വെ​ക്കു​ന്ന​താ​യി വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ർ ടി.​സി. സ​ജീ​വ​ൻ പ​റ​ഞ്ഞു.

താ​ലൂ​ക്ക്​ സ​പ്ലൈ ഓ​ഫി​സ്​ പ​രി​ധി​യി​ൽ ഇ​ങ്ങ​നെ​യു​ള്ള​വ​ർ എ​ത്ര​യും പെ​ട്ടെ​ന്നു​ത​ന്നെ മ​ഞ്ഞ​ക്കാ​ർ​ഡു​ക​ൾ താ​ലൂ​ക്ക്​ സ​പ്ലൈ ഓ​ഫി​സി​ൽ ഹാ​ജ​രാ​ക്കി പി​ഴ​യ​ട​ച്ച് പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പു ന​ൽ​കി. അ​ല്ലാ​ത്ത പ​ക്ഷം പി​ഴ കൂ​ടാ​തെ ഇ​ത്ത​രം കാ​ർ​ഡ്​ ഉ​ട​മ​ക​ൾ എ​ൻ.​എ​ഫ്.​എ​സ്.​എ ആ​ക്ട് പ്ര​കാ​ര​മു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രും. മ​ഞ്ഞ​ക്കാ​ർ​ഡ് ഉ​ട​മ​ക​ളു​ടെ പേ​രു​വി​വ​രം റേ​ഷ​ൻ ക​ട​ക​ളി​ൽ ല​ഭി​ക്കു​ന്ന​താ​ണ്.

വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ൽ നി​ല​വി​ൽ 9, 447 എ.​എ.​വൈ കാ​ർ​ഡു​ട​മ​ക​ളാ​ണ് ള്ള​ത്. ഇ​വ​രി​ൽ കു​റെ കു​ടും​ബ​ങ്ങ​ൾ​ക്ക്​ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ്​ ക​ഷ്ട​പ്പാ​ടു​ക​ളു​ടെ​യും പ്ര​യാ​സ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ മ​ഞ്ഞക്കാ​ർ​ഡു​ക​ൾ ല​ഭി​ച്ച​ത്. എ​ന്നാ​ൽ, പി​ന്നീ​ട്​ സാ​മ്പ​ത്തി​ക പു​രോ​ഗ​തി നേ​ടി​യ​ശേ​ഷ​വും ഇ​ത്ത​ര​ത്ത​ൽ​പ്പെ​ട്ട​വ​ർ അ​ന​ർ​ഹ​മാ​യി മ​ഞ്ഞ​ക്കാ​ർ​ഡ്​ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യ നി​ര​വ​ധി പ​രാ​തി ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.

Tags:    
News Summary - Finding many ineligible AAY ration card holders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.