??????? ????

മംഗളൂരു വിമാന ദുരന്തം: നഷ്​ടപരിഹാരത്തിനുള്ള അബ്​ദുൽ സലാമി​െൻറ പോരാട്ടത്തിന് പതിറ്റാണ്ട്​

കാസര്‍കോട്: മംഗളൂരു ബജ്‌പെ അന്താരാഷ്​ട്ര വിമാനത്താവളത്തില്‍ ലാൻഡിങ്ങിനിടെ നിയന്ത്രണംവിട്ട് വിമാനത്തിന് തീപിടിച്ച് 158 പേര്‍ മരിച്ച കേസില്‍ നഷ്​ടപരിഹാരത്തിനായുള്ള അബ്​ദുൽ സലാമി​​െൻറ പോരാട്ടത്തിന് 10 വര്‍ഷം. 2010 മേയ് 22ന് പുലർച്ചയാണ് ദുബൈയില്‍നിന്ന് 166 യാത്രക്കാരുമായി ബജ്‌പെയിൽ ഇറങ്ങുന്നതിനിടയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കെഞ്ചാര്‍ കുന്നിൻചരിവില്‍ കത്തിയമര്‍ന്നത്.

വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരടക്കം 166 പേരില്‍ 158 പേരും കത്തിയമർന്നതിൽ ഭൂരിഭാഗവും മലയാളികളായിരുന്നു. വിമാന ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് അന്താരാഷ്​ട്ര ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ 75 ലക്ഷത്തോളം രൂപ വീതം നഷ്​ടപരിഹാരം നല്‍കുമെന്ന് അന്ന് വ്യോമയാന മന്ത്രിയായിരുന്ന പ്രഫുല്‍ പട്ടേല്‍ സംഭവദിവസം മംഗളൂരുവിൽ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു. 

എയര്‍ ഇന്ത്യ ഏര്‍പ്പാടാക്കിയ നാനാവതി കമീഷന്‍ ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതരുമായി ചര്‍ച്ച നടത്തി 30 ലക്ഷം രൂപ മുതല്‍ നഷ്​ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍, മകന്‍ നഷ്​ടപ്പെട്ട ആരിക്കാടി സ്വദേശി അബ്​ദുല്‍ സലാം ഈ തുക അപര്യാപ്തമാണെന്ന് കാട്ടി ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഇവര്‍ക്ക് പിന്തുണയുമായി എയര്‍ക്രാഷ് വിക്ടിംസ്​ അസോസിയേഷന്‍ രംഗത്തുവന്നു. മോണ്‍ട്രിയന്‍ കരാറി​​െൻറ അടിസ്ഥാനത്തില്‍ നഷ്​ടപരിഹാരം നല്‍കാന്‍ ഹൈകോടതി ഉത്തരവിട്ടിരുന്നു.

എന്നാല്‍, ഇതിനെതിരെ എയര്‍ ഇന്ത്യ ഫയല്‍ ചെയ്ത റിട്ട് ഹരജിയില്‍ ഡിവിഷന്‍ ബെഞ്ച് വിധി റദ്ദാക്കി. അബ്​ദുല്‍ സലാം സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ നിയമസഹായവുമായി എയര്‍ക്രാഷ് വിക്ടിംസ് അസോസിയേഷന്‍ ഉണ്ടെങ്കിലും നീണ്ട 10 വര്‍ഷത്തെ കാത്തിരിപ്പ് തുടരുകയാണ്. 

സുപ്രീംകോടതിയുടെ അന്തിമ വിധി വന്നിട്ടില്ല. ദുരന്തത്തില്‍ മരിച്ച കര്‍ണാടക സ്വദേശിയുടെ ആശ്രിതര്‍ സ്വമേധയാ ഫയല്‍ ചെയ്ത കേസില്‍ 7.64 കോടി രൂപ നഷ്​ടപരിഹാരം നല്‍കാന്‍ കഴിഞ്ഞമാസം അവസാനവാരം സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. നവി മുംബൈയില്‍ താമസക്കാരനായിരുന്ന ദുബൈ ആസ്ഥാനമായുള്ള കമ്പനിയുടെ മിഡില്‍ ഈസ്​റ്റ്​ ഡയറക്ടര്‍ മഹേന്ദ്ര കൊഡ്ക്കണിയുടെ (45) ഭാര്യക്കും രണ്ടു മക്കള്‍ക്കുമാണ് എയര്‍ ഇന്ത്യ നഷ്​ടപരിഹാരം നല്‍കേണ്ടത്. അഡ്വ. യശ്വന്ത് ഷേണായി മുഖാന്തരമാണ് മഹേന്ദ്ര കൊഡ്ക്കണിയുടെ ആശ്രിതര്‍ സുപ്രീംകോടതിയില്‍ കേസ് വാദിച്ച് എയര്‍ ഇന്ത്യ വിമാന ദുരന്തത്തിലെ ഏറ്റവും ഉയര്‍ന്ന നഷ്​ടപരിഹാരം നേടിയെടുത്തത്. ഇദ്ദേഹത്തി​​െൻറ മാതാവിന് നേരത്തേ എയര്‍ ഇന്ത്യ 40 ലക്ഷം രൂപ നഷ്​ടപരിഹാരം നല്‍കിയിരുന്നു. 

വിമാന ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അന്ന് ഗള്‍ഫില്‍ ലഭിച്ചിരുന്ന ശമ്പളത്തെ അടിസ്​ഥാനമാക്കിയാണ്​ നഷ്​ടപരിഹാരം കണക്കാക്കിയത്. എന്നാല്‍, തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന നിരവധി പേര്‍ ദുരന്തത്തില്‍ മരിച്ചതോടെ ഇവരുടെ കുടുംബങ്ങള്‍ ഇന്നും കണ്ണീരുമായി കഴിഞ്ഞുകൂടുകയാണ്.

Tags:    
News Summary - manglore air crash; abdul salams decade long fight for compensation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.