തിരുവനന്തപുരം: കശ്മീരിൽ ഇസ്രായേലി അജണ്ടയാണ് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ നടപ്പാക്കുന്നതെന്ന് ജവഹർലാൽ ന െഹ്റു സർവകലാശാല മുൻ യൂനിയൻ ജനറൽ സെക്രട്ടറി െഎജാസ് അഹമ്മദ് റാതർ. കേരള മീഡിയ അക്കാദമിയുടെ മാസിക ‘മീഡിയ’യുടെ കശ്മീർ പതിപ്പ് സി.പി.എം നേതാവ് എം.എ. ബേബിയിൽനിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയന്ത്രണം ഏർപ്പെടുത്തിയതിെൻറ 39ാം ദിവസം മാത്രമാണ് സഹോദരനുമായി ഫോണിൽ സംസാരിക്കാൻ കഴിഞ്ഞത്. അദ്ദേഹം രണ്ട് വാചകങ്ങൾ മാത്രമാണ് തന്നോട് പറഞ്ഞത് ‘ഇത് ഇസ്രായേലാണ്. സുഖമാണ്’ എന്ന് മാത്രം. കശ്മീരിൽ ദിവസവും രണ്ട് പ്രാവശ്യമാണ് ഒരാളുടെ തിരിച്ചറിയൽ കാർഡ് പരിശോധിക്കുന്നത്. എവിടെ തിരിഞ്ഞാലും പട്ടാളമാണ്. സർക്കാർ സ്പോൺസേർഡ് അടച്ചുപൂട്ടലാണ്. തെക്കേ ഏഷ്യയിൽ ഇൗ 21ാം നൂറ്റാണ്ടിൽ ഇത് ആലോചിക്കാൻ പറ്റുമോ. ജനങ്ങൾ തമ്മിൽ സംസാരിച്ചിട്ട് രണ്ട് മാസമായി. സാധാരണ നില പുനഃസ്ഥാപിച്ചുവെന്ന് ബി.ജെ.പി വിശേഷിപ്പിക്കുന്നത് ഇതിനെയാണോ. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് കശ്മീരിൽ. ഒരു മാസത്തോളം ബി.ജെ.പി തൽസ്ഥിതി തുടരുമായിരിക്കും. ഒടുവിൽ സഹികെട്ട് ജനങ്ങൾ തെരുവിൽ ഇറങ്ങുേമ്പാൾ എന്ത് സംഭവിക്കും. ചരിത്രം കണ്ട വലിയ വംശീയ കൂട്ടക്കൊല തന്നെ അരങ്ങേറുമോ. ഇന്ന് ഇസ്രായേലി അധിനിവേശ പ്രദേശങ്ങളിൽ കാണുന്നത് കശ്മീരിലും സംഭവിച്ചേക്കാം. നിയമസഭ മണ്ഡല പുനർനിർണയശേഷം ജമ്മുവിൽ ജനസംഖ്യ വർധിപ്പിക്കാനാണ് ഉദ്ദേശം.
കശ്മീരിൽ ഇതുവരെ 70,000ത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. കശ്മീരിനെ ഇന്ത്യയോട് പൂർണമായി യോജിപ്പിക്കാനാണ് 370ാം വകുപ്പ് എടുത്ത് കളഞ്ഞതെന്നാണ് കേന്ദ്രമന്ത്രി അമിത് ഷാ പറയുന്നത്. എന്നാൽ, കശ്മീരിൽ ആശയ സംവാദത്തിെൻറ അവസാനമാണിത്. കശ്മീരിെൻറ പ്രത്യേക പദവിയും സ്വത്വവും എല്ലാം ഇന്ത്യ സംരക്ഷിക്കുമെന്ന വിശ്വാസമാണ് കശ്മീരികൾക്കുണ്ടായിരുന്നത്. 1950 മുതൽ കശ്മീരിൽ പ്രാഥമികതലം മുതൽ സൗജന്യ വിദ്യാഭ്യാസമാണ്. ജനങ്ങളിൽ 10 ശതമാനം മാത്രമാണ് ദാരിദ്ര്യരേഖക്ക് താഴെയുള്ളത്. 70 വയസ്സാണ് ശരാശരി ആയുസ്സ്. എന്നിട്ടും അമിത് ഷാ പറയുന്നു കശ്മീരിൽ വികസനം സൃഷ്ടിക്കാനാണ് എല്ലാം ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിെൻറ കാര്യത്തിൽ മോദിയും അമിത് ഷായും എടുത്ത തീരുമാനം രാജ്യത്തെ ഭരണഘടന തത്വങ്ങൾക്ക് എതിരാണെന്ന് എം.എ. ബേബി പറഞ്ഞു. ഇത് തുടർന്നാൽ ഭരണഘടന തത്വങ്ങൾ പിച്ചിച്ചീന്തി ഇന്ത്യയൊരു ഫാഷിസ്റ്റ് രാജ്യമായി മാറാമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.