കോഴിക്കോട്: മർകസ് കശ്മീരി ഹോമിൽ പഠിക്കുന്ന ലഡാക്ക്, കശ്മീർ എന്നിവിടങ്ങളിലെ 15 വിദ്യ ാർഥികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15000 രൂപ സംഭാവന ചെയ്തു. ഇക്കാര്യ ം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ എടുത്തുപറഞ്ഞിരുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ പൂർത്തീകരിച്ചു നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു കുട്ടികൾ.
അവരുടെ കൂട്ടുകാരെല്ലാം ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പേ നാട്ടിൽ എത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലെ റമദാൻ ദാനധർമങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് നൽകണം എന്ന വാർത്ത കണ്ടാണ് പോക്കറ്റ് മണിയായിയുള്ള തുക നോമ്പിെൻറ ആദ്യത്തെ വ്രതദിനം നൽകിയത്. മർകസ് ചാൻസലർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ മുഖേനയാണ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.