മഞ്ചേരി: കവളപ്പാറ ദുരന്തത്തിൽ ബന്ധുക്കളെ നഷ്ടെപ്പട്ട പ്രതിക്ക് ഒരുദിവസെത്ത പര ോള് അനുവദിച്ചു. കൊലപാതക കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന പോത്തുകല്ല് ഭൂദാനം കവള പ്പാറ ശങ്കരന്‍കുട്ടിക്കാണ് മഞ്ചേരി ജില്ല സെഷന്‍സ് ജഡ്ജി സുരേഷ് കുമാർ പോള്‍ പരോള്‍ അനുവദിച്ചത്.
മാനസികമായി തളര്‍ന്ന ശങ്കരന്‍കുട്ടി മറ്റുബന്ധുക്കളെ കാണാനാഗ്രഹം പ്രകടിപ്പിപ്പ് ജില്ല ലീഗൽ സര്‍വിസസ് അതോറിറ്റിക്ക് ഹരജി നല്‍കിയിരുന്നു.
ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പരോള്‍. ഭൂദാനം സെൻറ് ജോര്‍ജ് മലങ്കര കാത്തലിക് സ്കൂളിലെ ക്യാമ്പില്‍ കൊണ്ടുപോകാനും ബന്ധുക്കളെ കാണാനുമുള്ള അവസരമൊരുക്കാൻ ജില്ല ജഡ്ജി പൊലീസിന് നിർദേശം നല്കി. കവളപ്പാറയിലെ ഉരുൾപൊട്ടലിൽ ശങ്കരന്‍കുട്ടിയുടെ സഹോദരി ശാന്തകുമാരി, ഭര്‍ത്താവ് ആനക്കാരൻ പാലന്, മകന് സുജിത്ത്, ഭാര്യയുടെ മാതാപിതാക്കളായ തരകന്, ചീര എന്നിവർ മരിക്കുകയും വീട് പൂർണമായും തകരുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.